ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് | Data Entry Operator Vacancy

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് | Data Entry Operator Vacancy
Published on

കാസർഗോഡ് :  ജില്ലാ പ്ലാനിംങ്ങ് ഓഫീസില്‍ നാലുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു (Data Entry Operator Vacancy). പ്ലസ്സ്ടു പാസ്സായതും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ആറു മാസത്തില്‍ കുറയാത്ത ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അഡോബ് പേജ് മേക്കര്‍ പ്രവൃത്തി പരിചയം, ബിസിഎ, ബിടെക്ക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി ഏഴിനകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷ നല്‍കണം.

Related Stories

No stories found.
Times Kerala
timeskerala.com