കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു (Dr. Reena Mithun Chittilappilly). കമ്പനിയുടെ നോൺ-ഇൻഡിപെൻഡന്റ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. റീനയെ നിയമിക്കാനുള്ള ബോർഡ് ശുപാർശയ്ക്ക് ഓഹരിയുടമകൾ അംഗീകാരം നൽകി.2026 ജനുവരി 28 മുതൽ 2030 ജനുവരി 27 വരെയുള്ള നാല് വർഷത്തേക്കാണ് നിയമനം.
വി-ഗാർഡിന്റെ സി.എസ്.ആർ (CSR) പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും കൂടുതൽ കരുത്തുപകരുക എന്നതാണ് ഈ നിയമനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.നിലവിൽ വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്ന ഡോ. റീന, ഒട്ടേറെ ജീവകാരുണ്യ-സാമൂഹിക സേവന പദ്ധതികൾക്ക് നേതൃത്വം നൽകി വരികയാണ്.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായുള്ള ഡോ. റീനയുടെ പരിചയസമ്പത്തും കാഴ്ചപ്പാടുകളും വി-ഗാർഡിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് വലിയ ചാലകശക്തിയാകുമെന്ന് കമ്പനി മാനേജ്മെന്റ് പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ പദവിയിലൂടെ വി-ഗാർഡിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു.
Story Summary:
Dr. Renaa Mithun Chitilappilly has taken charge as a Director of V-Guard Industries Ltd. Appointed as a Non-Independent Non-Executive Director for a four-year term until 2030, she will focus on strengthening the company’s CSR and social impact initiatives. She is already known for her leadership in social projects like ‘Idam’ and ‘Naarishakti’ through the V-Guard Foundation.

