ഭൂമിക്ക് മുകളിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ ; ജനങ്ങളുടെ കൈവശം 25,537 ടൺ സ്വർണം, ആകെ മൂല്യം 193 ലക്ഷം കോടി; കണക്കുകൾ ഇങ്ങനെ…| Largest Gold Reserve

ഭൂമിക്ക് മുകളിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ ; ജനങ്ങളുടെ കൈവശം 25,537 ടൺ സ്വർണം, ആകെ മൂല്യം 193 ലക്ഷം കോടി; കണക്കുകൾ ഇങ്ങനെ…| Largest Gold Reserve
Updated on

സ്വർണ്ണ സമ്പന്നമാണ് നമ്മുടെ ഇന്ത്യ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ (Largest Gold Reserve). ഇന്ത്യക്കാരുടെ വീടുകളിൽ ഏകദേശം 25,537 ടൺ സ്വർണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവയുടെ മൂല്യം 193 ലക്ഷം കോടി രൂപ വരും. അതായത് ഇന്ത്യൻ സർക്കാരിൻ്റെ കൈവശമുള്ളതിനേക്കാൾ കൂടുതൽ സ്വർണ്ണമാണിത്.

ഇന്ത്യയുടെ സാമ്പത്തിക ഘടനയുടെ ശക്തിക്ക് സ്വർണ്ണം ഏറെ പ്രധാന പങ്ക് വഹിക്കുനുണ്ട്. ദിനംപ്രതി വർദ്ധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വം നേരിടുന്നതിന് ലോകത്തുടനീളമുള്ള വിവിധ രാജ്യങ്ങളിലെ ബാങ്കുകൾ കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ സാമ്പത്തിക ഇടപാടുകളുടെ ആസ്തിയായി സ്വർണ്ണത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ രാജ്യത്തെയും റിസർവ് ബാങ്കുകളിൽ സ്വർണശേഖരം വർധിച്ചുവരുകയാണ്. പോളണ്ട്, ഹംഗറി, ഇന്ത്യ, തുർക്കി, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മുൻ പാദത്തെ അപേക്ഷിച്ച് നടപ്പു പാദത്തിൽ സ്വർണശേഖരം വർധിപ്പിച്ചിട്ടുണ്ട്.

എല്ലാ വർഷവും ഏപ്രിൽ-ജൂൺ, ജൂലൈ-സെപ്റ്റംബർ, ഒക്ടോബർ-ഡിസംബർ, ജനുവരി-മാർച്ച് എന്നീ നാല് പാദങ്ങളിലായി സ്വർണ്ണ ശേഖരം കണക്കാക്കി വേൾഡ് ഗോൾഡ് കൗൺസിൽ സ്ഥിതി വിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. ഈ പട്ടികയിൽ 8,133.46 ടൺ സ്വർണ ശേഖരവുമായി അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. ജർമ്മനി (3,351.53 ടൺ), ഇറ്റലി (2,451.84 ടൺ), ഫ്രാൻസ് (2,436.94 ടൺ), റഷ്യ (2,335.85 ടൺ), ചൈന (2,264.32 ടൺ), സ്വിറ്റ്സർലൻഡ് (1,039.94 ടൺ) എന്നി രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.

ഈ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒക്ടോബർ-ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ ഇന്ത്യയിൽ 853.63 ടൺ സ്വർണശേഖരമുണ്ട്. നേരത്തെ രണ്ടാം പാദത്തിൽ 840.75 ടണ്ണും ആദ്യ പാദത്തിൽ 822.09 ടണ്ണുമായിരുന്നു ഇന്ത്യയുടെ സ്വർണ ശേഖരം. അങ്ങനെ ഇന്ത്യയുടെ സ്വർണ്ണ ശേഖരം ഓരോ പാദത്തിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പുവർഷത്തെ മൂന്നാം പാദത്തെ മുൻവർഷത്തെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ, സ്വർണശേഖരത്തിൽ ഏതാണ്ട് 50 ടൺ വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള കരുതൽ ധനമാണിത്.

അപ്പോൾ ഇന്ത്യക്കാരുടെ കൈവശം എത്ര സ്വർണ്ണമുണ്ട് ?

ഇതിന് പുറമെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണശേഖരത്തിൻ്റെ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യക്കാരുടെ വീടുകളിൽ 25,537 ടൺ സ്വർണമുണ്ടെന്നും അതിൻ്റെ മൂല്യം 193 ലക്ഷം കോടി രൂപയാണെന്നും പറയപ്പെടുന്നു. വർഷാവസാനത്തോടെ ഈ മൂല്യം 200 ലക്ഷം കോടി രൂപയായി ഉയർന്നാലും അത്ഭുതപ്പെടാനില്ല. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സ്വർണ്ണ ശേഖരം ഇന്ത്യയിലുണ്ടെന്ന് പറയപ്പെടുന്നു.

വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കനുസരിച്ച്, സെപ്റ്റംബറോടെ ഇന്ത്യൻ കുടുംബങ്ങളിൽ 23,537 ടൺ മുതൽ 25,537 ടൺ സ്വർണ ശേഖരം ഉണ്ടായിരിക്കാം എന്നാണ് റിപ്പോർട്ട്. ഇത് ലോകത്തിലെ മറ്റേതൊരു രാജ്യത്തെയും കുടുംബങ്ങൾ കൈവശം വച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ അളവിൽ വച്ച് ഏറ്റവും വലുതാണ്.

റിപ്പോർട്ടുകൾ പ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ഏകദേശം 1300 ടൺ സ്വർണ്ണവും തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് 10.3 ടൺ സ്വർണ്ണമുണ്ട്. എന്നിരുന്നാലും, സ്വർണ്ണ സ്റ്റോക്കുകളിൽ ഭൂരിഭാഗവും ഇന്ത്യൻ കുടുംബങ്ങളുടെ ഉടമസ്ഥതയിലാണ്. 1990-കൾക്ക് മുമ്പും നൂറ്റാണ്ടുകളായി കുടുംബങ്ങൾ കൈവശം വച്ചിരുന്ന സ്വർണ്ണത്തിന് അണ്ടർ-കാരറ്റേജ് പ്രശ്നങ്ങളുണ്ട്. അവയിൽ വലിയൊരു ഭാഗം റീസൈക്കിൾ ചെയ്ത സ്വർണ്ണമായി വിപണിയിലെത്തുമായിരുന്നു. 2023ൽ തന്നെ റീസൈക്കിൾ ചെയ്ത സ്വർണത്തിന്റെ അളവ് 117 ടണ്ണായിരുന്നു.

ഡബ്ല്യുജിസിയുടെ കണക്കനുസരിച്ച്, ഭൂമിക്ക് മുകളിൽ ഏറ്റവും കൂടുതൽ സ്വർണ്ണ സ്റ്റോക്കുകൾ ഉള്ളത് ഇന്ത്യയിലാണ്. സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിന്റെ അളവിന് പുറമെ 854.73 മെട്രിക് ടൺ സ്വർണശേഖരം ആർബിഐക്കുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com