
കൊച്ചി: ഐസിഐസിഐ ഫൗണ്ടേഷന്‍ വഴിയുളള ഐസിഐസിഐ ബാങ്കിന്‍റെ സിഎസ്ആര്‍ രാജ്യത്തെ 250 ജില്ലകളിലായി 1.28 കോടി ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. എല്ലാവരേയും വികസന പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയുള്ളതും സുസ്ഥിരമായതുമായ നീക്കങ്ങളാണ് ബാങ്കിന്‍റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ വഴി നടത്തുന്നത്.
നേട്ടങ്ങള്‍ ലഭിക്കാത്തവര്‍ക്കായി സഹായം എത്തിക്കുകയും അവരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി നടത്തുന്നതെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ബത്ര പറഞ്ഞു.
ബാങ്കിന്‍റെ സ്വാശ്രയ സംഘങ്ങള്‍ക്കായുളള നീക്കങ്ങള്‍ അമ്പലപ്പുഴയിലെ സങ്കീര്‍ത്തനം കുടുംബശ്രീയിലെ ഉള്‍പ്പടെ ഒരു കോടിയിലേറെ വനിതകളുടെ ജീവിതത്തിലാണ് ക്രിയാത്മക സ്വാധീനം ചെലുത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം 11 ലക്ഷം പേര്‍ക്കാണ് ഇതിന്‍റെ ഗുണമുണ്ടായത്. സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോല്‍സാഹിപ്പിക്കാനും ബാങ്ക് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.