ഐഫോണ്‍ 16നും മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഡീലുകളുമായി ഐസിഐസിഐ ബാങ്ക് | ICICI Bank offers special deals on iPhone

·ഐഫോണ്‍ 16 വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപ ഉടന്‍ ക്യാഷ്ബാക്ക് ലഭിക്കും
ഐഫോണ്‍ 16നും മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഡീലുകളുമായി ഐസിഐസിഐ ബാങ്ക് | ICICI Bank offers special deals on iPhone
Published on

കൊച്ചി: ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണ ക്യാഷ്ബാക്കും കുറഞ്ഞ നിരക്കിലുള്ള ഇഎംഎയെിലൂടെ ഏറ്റവും പുതിയ ഐഫോണ്‍ 16 സ്വന്തമാക്കാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഐസിഐസിഐ ബാങ്ക് (ICICI Bank offers special deals on iPhone). ഈ ഓഫറിന്‍റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 16 വാങ്ങുമ്പോള്‍ 5,000 രൂപ വരെ ഉടന്‍ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഇഎംഎയെിലൂടെ ഐഫോണ്‍ 16 വാങ്ങുമ്പോഴും ക്യാഷ്ബാക്ക് ലഭിക്കും. ആപ്പിള്‍ വാച്ചിന് 2.500 രൂപയും, എയര്‍പോഡുകളില്‍ 1,500 രൂപയും ക്യാഷ്ബാക്ക് നേടാനുള്ള അവസരവുമുണ്ട്. 2024 ഡിസംബര്‍ 31 വരെ സാധുതയുള്ളതാണ് ഈ ഓഫറുകള്‍.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആപ്പിളിന്‍റെ څഐഫോണ്‍ ഫോര്‍ ലൈഫ്' പ്രോഗ്രാമിനായി രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന്‍ പ്രത്യേകമായി ലഭിക്കും. തിരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകള്‍ക്കായി 2,497 മുതല്‍ ആരംഭിക്കുന്ന 24 മാസത്തെ പലിശ രഹിത തവണകളായി പണമടയ്ക്കാന്‍ സാധിക്കും. കൂടാതെ അവരുടെ അടുത്ത ഐ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോള്‍ നിലവിലുള്ള ഐഫോണിന് ഗ്യാരണ്ടീഡ് ബൈബാക്ക് ഓപ്ഷനും വാഗ്ദാനം ചെയുന്നു.ഐഫോണ്‍ 16 പ്രോ മാക്സ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 മോഡലുകള്‍ക്കായിരിക്കും ഈ ഓഫര്‍ ബാധകമാവുക.

ഈ ഓഫര്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് അപ്പ്ട്രോണിക്സ്, ഇമാജിന്‍, യൂണികോണ്‍, ക്രോമ, റിലയന്‍സ്, വിജയ് സെയില്‍സ്, പൂര്‍വിക, സംഗീത തുടങ്ങിയ തുടങ്ങിയ ആപ്പിളിന്‍റെ അംഗീകൃത റീസെല്ലര്‍ സ്റ്റോറുകളും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും സന്ദര്‍ശിക്കാം.

പുതുതായി ഇറങ്ങിയ ആപ്പിള്‍ 16, ആപ്പിള്‍ 16 പ്ലസ് മോഡലുകള്‍ ഈ ഓഫറുകള്‍ക്കായി ലഭ്യമായ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പട്ടികയിലുണ്ട്. ക്യാമറ കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് ക്യാമറ സിസ്റ്റത്തിലേക്കുള്ള പ്രധാന അപ്ഗ്രേഡുകള്‍, ഉപയോഗപ്രദമായ ഫീച്ചറുകള്‍ വേഗത്തില്‍ ആക്സസ് ചെയ്യാനുള്ള ആക്ഷന്‍ ബട്ടണ്‍, വര്‍ധിപ്പിച്ച ബാറ്ററി ലൈഫ്, പുതിയ എ18 ചിപ്പ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയ സവിശേഷതകളോടെയാണ് ഈ രണ്ട് മോഡലുകളും വരുന്നത്. വലിയ സൈസുള്ള ഡിസ്പ്ലേ, ക്യാമറ കണ്‍ട്രോള്‍, ഇന്നോവേറ്റീവ് പ്രോ ക്യാമറ ഫീച്ചേഴ്സ്, വര്‍ധിപ്പിച്ച ബാറ്ററി ലൈഫ്, പുതിയ എ18 ചിപ്പിന്‍റെ കരുത്ത് എന്നീ സവിശേഷതകളുള്ള ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് ഫോണുകളിലും ഓഫറുകള്‍ ബാധകമാണ്.

ഉത്സവ സീസണിന്‍റെ തുടക്കത്തില്‍, പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 16 സീരിസ് ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഓഫറിനെക്കുറിച്ച് സംസാരിച്ച ഐസിഐസിഐ ബാങ്ക് കാര്‍ഡ് ആന്‍ഡ് പേയ്മെന്‍റ് സൊല്യൂഷന്‍സ് മേധാവി അനീഷ് മാധവന്‍ പറഞ്ഞു. ഇതുകൂടാതെ ഐഫോണ്‍ ഫോര്‍ ലൈഫ് പ്രോഗ്രാമിലൂടെയും ഉപഭോക്താക്കള്‍ക്ക് പ്രയോജനം നേടാനാവും. ഈ ഓഫറുകള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ ഉത്സവ ഷോപ്പിങിനെ സവിശേഷമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഡിജിറ്റലായി ഉപയോഗിച്ച് ഓഫറുകളില്‍ നിന്ന് പ്രയോജനം നേടാന്‍ അവസരമുണ്ട്. എല്ലാ ഓഫറുകളിലും നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com