മികച്ച ഓഫറുകളുമായി ക്രോമയുടെ ഇന്‍ഡിപെന്‍ഡന്‍സ് സെയില്‍

മികച്ച  ഓഫറുകളുമായി ക്രോമയുടെ ഇന്‍ഡിപെന്‍ഡന്‍സ് സെയില്‍
Updated on

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യയൊട്ടാകെയുള്ള 525ല്‍ അധികം വരുന്ന ക്രോമ സ്റ്റോറുകളില്‍ ഇന്‍ഡിപെന്‍ഡന്‍സ് സെയില്‍ ക്യാമ്പയിന് തുടക്കമായി. ആഗസ്റ്റ് 18 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവുകളും കാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. രാജ്യത്താകെയുള്ള ക്രോമ സ്റ്റോറുകളില്‍ നിന്നു നേരിട്ടും ക്രോമഡോട്ട് കോമിലൂടെ ഓണ്‍ലൈനായും ടാറ്റാ ന്യൂ ആപ്പ് വഴിയും ഇന്‍ഡിപെന്‍ഡന്‍സ് സെയിലിന്‍റെ ഭാഗമായുള്ള ഓഫറുകള്‍ ലഭിക്കും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും മികച്ച ഓഫറുകളാണ് ക്രോമ പ്രഖ്യാപിച്ചിട്ടുള്ളത്. 24,999 രൂപയാണ് യു‌എച്ച്‌ഡി സ്മാര്‍ട്ട് ടിവിയുടെ തുടക്ക വില. തെരഞ്ഞെടുത്ത സ്മാര്‍ട്ട് ടിവികള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. കൂടാതെ പഴയ എല്‍ഇഡി ടിവികള്‍ക്ക് 5000 രൂപ വരെ എക്സ്ചേഞ്ച് വിലയും ലഭിക്കും. എല്‍ജിയുടെ 55 ഇഞ്ച് ഒഎല്‍ഇഡി ടിവിക്ക് 2,999 രൂപ പ്രതിമാസ തവണയിലും സാംസംഗിന്‍റെ 55 ഇഞ്ച് നിയോ ക്യൂഎല്‍ഇഡി ടിവി 2990 രൂപ പ്രതിമാസ തവണയിലും ലഭ്യമാണ്. കൂടാതെ 9000 രൂപ കാഷ്ബാക്ക് ആനുകൂല്യവും ലഭ്യമാണ്. സൗണ്ട് വൂഫറോടുകൂടിയ സാംസംഗ് സൗണ്ട്ബാറിനു 999 രൂപയാണ് ഇഎംഐ നിരക്ക്.

34,000 രൂപ മുതൽ 9 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷിന്‍ ലഭിക്കും. കൂടാതെ കൂപ്പണുകള്‍ വഴി 5 ശതമാനം വിലക്കിഴിവും ബാങ്ക് കാര്‍ഡുകള്‍ക്ക് കാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

3127 രൂപ പ്രതിമാസ തവണയിൽ വില തുടങ്ങുന്ന എഐ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 50 ശതമാനം വരെ ഓഫറുകള്‍ ലഭ്യമാണ്. 12,499 രൂപ തുടക്ക വിലയില്‍ 5ജി സ്മാര്‍ട്ട് ഫോണുകളും ലഭിക്കും. 15,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ക്ക് പുറമേയാണ് ഇത്.

ലാപ്ടോപ്പുകള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് ക്രോമ പ്രഖ്യാപിച്ചിട്ടുള്ളത്. 10,000 രൂപ വരെ കാഷ് ബാക്കും 6000 രൂപ വരെ എക്സ്ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com