18,000 വ്യാജ കമ്പനികൾ, രാജ്യത്തിന് 25,000 കോടിയുടെ ജിഎസ്ടി നഷ്ടം | GST loss

18,000 വ്യാജ കമ്പനികൾ, രാജ്യത്തിന് 25,000 കോടിയുടെ ജിഎസ്ടി നഷ്ടം |  GST loss
Published on

ന്യൂഡൽഹി ∙ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത 18,000 വ്യാജ കമ്പനികൾ വഴി രാജ്യത്ത് 25,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി അധികൃതർ കണ്ടെത്തി ( GST loss). രാജ്യത്തുടനീളമുള്ള വ്യാജ ജിഎസ്ടി കമ്പനികളെ തിരിച്ചറിയുന്നതിനായി കഴിഞ്ഞ വർഷം മേയ് 16ന് ആരംഭിച്ച് ജൂലൈ 15 വരെ നടത്തിയ ആദ്യ പ്രത്യേക അന്വേഷണത്തിൽ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത 21,791 കമ്പനികൾ 24,010 കോടി രൂപയുടെ ജിഎസ്ടി വെട്ടിച്ചതായി കണ്ടെത്തി.

തുടർന്ന്, 2024 ഓഗസ്റ്റ് 16 മുതൽ ഒക്ടോബർ 30 വരെ രണ്ടാമത്തെ പ്രത്യേക അന്വേഷണവും അധികൃതർ നടത്തിയിരുന്നു.രണ്ടാമത്തെ രാജ്യവ്യാപകമായ പ്രത്യേക അന്വേഷണത്തിൽ, ജിഎസ്ടി പ്രകാരം രജിസ്റ്റർ ചെയ്ത 73,000 കമ്പനികൾ ഞങ്ങൾ പരിശോധിച്ചു. ഇതിൽ 18,000-ത്തോളം കമ്പനികൾ വ്യാജമാണെന്ന് ഞങ്ങൾ കണ്ടെത്തി-ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു

24,550 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് ഈ കമ്പനികൾ വഴി നടക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com