ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു | Newgen TVS RT-XD4

ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു | Newgen TVS RT-XD4
Published on

കൊച്ചി: ഇരുചക്ര, മുച്ചക്ര വിഭാഗങ്ങളില്‍ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഗോവയില്‍ നടക്കുന്ന ടിവിഎസ് മോട്ടോസോള്‍ 4.0ന്‍റെ ആദ്യ ദിനത്തിലായിരുന്നു കമ്പനിയുടെ റേസിങ് പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുളള പുതിയ പ്ലാറ്റ്ഫോമിന്‍റെ അവതരണം (Newgen TVS RT-XD4). സുഖപ്രദമായ യാത്രക്കായി ആവേശകരമായ പ്രകടനവും സമാനതകളില്ലാത്ത പരിഷ്ക്കരണവും കൃത്യതയും ഉറപ്പാക്കുന്ന എഞ്ചിന്‍ പ്ലാറ്റ്ഫോമായിരിക്കും ഇത്. ടിവിഎസ് ആര്‍ടി-എക്സ്ഡി4 300 ആണ് പുതിയ പ്ലാറ്റ്ഫോമിലെ ആദ്യ എഞ്ചിന്‍.

ഡൗണ്‍ഡ്രാഫ്റ്റ് പോര്‍ട്ടോടുകൂടിയ ഡ്യുവല്‍ ഓവര്‍ഹെഡ് ക്യാമുകള്‍, സ്പ്ലിറ്റ് ചേംബര്‍ ക്രാങ്കകേസുള്ള ഡ്യുവല്‍ ഓയില്‍ പമ്പ്, പെര്‍ഫോമന്‍സ് ഔട്ട്പുട്ട് വര്‍ധിപ്പിക്കുന്നതിന് വാട്ടര്‍ ജാക്കറ്റോടു കൂടിയ ഡ്യുവല്‍ കൂളിങ് ജാക്കറ്റ് സിലിണ്ടര്‍ ഹെഡ്, ദൈര്‍ഘ്യമേറിയ സ്ഥിരമായ പ്രകടനത്തിനായി ഡ്യുവല്‍ ബ്രീത്തര്‍ സിസ്റ്റം എന്നിങ്ങനെ 4 ഡ്യുവല്‍ ടെക്നോളജീസ് വഴിയാണ് ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം റൈഡര്‍മാര്‍ക്ക് റേസിങ് ത്രില്‍ അനുഭവം നല്‍കുക. മികച്ച പ്രകടനത്തിനും റൈഡര്‍ കംഫര്‍ട്ടിനുമായി പ്ലാസ്മ സ്പ്രേകോട്ടിങ്, സുപ്പീരിയര്‍ തെര്‍മല്‍/ഹീറ്റ് മാനേജ്മെന്‍റ്, ക്രാങ്ക്ഷാഫ്റ്റ്, ബാലന്‍സര്‍ സിസ്റ്റം എന്നിങ്ങനെ മറ്റു ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

299.1 സിസി, സിംഗിള്‍-സിലിണ്ടര്‍, ഫോര്‍വേഡ്-ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ടിവിഎസ് ആര്‍ടി-എക്സ്ഡി4 300. ഇത് 9,000 ആര്‍പിഎമ്മില്‍ 35 പിഎസ് പവറും, 7,000 ആര്‍പിഎമ്മില്‍ 28.5 എന്‍എം ടോര്‍ക്കും നല്‍കും. ഡ്യുവല്‍ കൂളിങ് സിസ്റ്റം, 6 സ്പീഡ് ഗിയര്‍ ബോക്സ്, റെഡ്-ബൈ-വെയര്‍ ത്രോട്ടില്‍ സിസ്റ്റം, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയാണ് ടിവിഎസ് ആര്‍ടി-എക്സ്ഡി4 300ന്‍റെ മറ്റു സവിശേഷതകള്‍.

ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ ഒരു പ്രധാന നാഴികക്കല്ലും, അതുല്യവുമായ റൈഡിംഗ് അനുഭവം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന്‍റെ ഫലമാണെന്നും പുതിയ എഞ്ചിന്‍ പ്ലാറ്റ്ഫോം പ്രഖ്യാപിക്കവേ ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു. ഹൊസൂരിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ ആശയം രൂപപ്പെടുത്തി, രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്ത ടിവിഎസ് ആര്‍ടി-എക്സ്ഡി4 തങ്ങളുടെ എഞ്ചിനീയറിങ്-ഗവേഷണ ശേഷിയുടെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com