
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, എസ്.യു.വി കൂപ്പെ ടാറ്റാ കര്‍വിന്റെ പ്രാരംഭവില പ്രഖ്യാപിച്ചു. 9.99 ലക്ഷം മുതലാണ് പ്രാരംഭ വില. ഐ.സി.ഇ ഓപ്ഷനുകളോടെ അതിവേഗം വളരുന്ന എസ്.യു.വി സെഗ്മെന്റിലേക്ക് കമ്പനിയുടെ പ്രവേശനം അടയാളപ്പെടുത്തുന്ന ഒരു നാഴികക്കല്ലാണ് ഈ വേള. നൂതനവും അത്യുഗ്രവുമായ ബോഡീ ശൈലിയില്‍ അഡ്വാന്‍സ്ഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് കര്‍വ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലായി പുറത്തിറക്കുന്നത്. ശക്തമായ പുതിയ ഹൈപ്പീരിയന്‍ ഗ്യാസോലിന്‍ ഡയറക്ട് ഇഞ്ചക്ഷന്‍ എഞ്ചിന്‍, 1.2 എല്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍, ഡീസല്‍ സെഗ്മെന്റിലെ ആദ്യ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനോടുകൂടിയ പുതിയ കെയ്‌റോജെറ്റ് ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി തനതായ തിരഞ്ഞെടുപ്പിനുള്ള വിവിധ ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നു.
ബോക്‌സി-എസ്.യു.വി ബോഡി ശൈലികള്‍ നിറഞ്ഞ ഉയര്‍ന്ന വളര്‍ച്ചാ വിഭാഗത്തില്‍ ടാറ്റാ മോട്ടോര്‍സ് അതിന്റെ ഡി.എന്‍.എയ്ക്ക് അനുസൃതമായി പ്രീമിയം എസ്.യു.വി കൂപ്പെ രൂപകല്‍പ്പനയെ ജനാധിപത്യവല്‍ക്കരിച്ചുകൊണ്ടാണ് കടന്നുവരുന്നത്. മികച്ച ഇന്‍-ക്ലാസ് സുരക്ഷ, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍, ഒന്നിലധികം അതുല്യമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുള്ള സെഗ്മെന്റിലെ ഒരു താരമാണ് കര്‍വ്. ഗോള്‍ഡ് എസെന്‍സ്, ഡേടോണ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ഫ്‌ലേം റെഡ്, പ്യുവര്‍ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളിലും അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ്, പ്യൂവര്‍, സ്മാര്‍ട്ട് എന്നിങ്ങനെ വിവിധ വ്യക്തിത്വങ്ങളുമായുമാണ് കര്‍വ് വരുന്നത്.
കര്‍വിന്റെ പ്രാരംഭ വില 2024 ഒക്ടോബര്‍ 31 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്ക് മാത്രമേ ബാധകമാകൂ.