
കൊച്ചി: അശോക് ലെയ്ലാന്‍ഡിന്‍റെ അനുബന്ധ കമ്പനിയും ഹിന്ദുജ ഗ്രൂപ്പിന്‍റെ ഭാഗവുമായ സ്വിച്ച് മൊബിലിറ്റി ലിമിറ്റഡ്, സ്വിച്ച് EiV12, സ്വിച്ച് E1 എന്നീ പേരുകളില്‍ രണ്ട് പുതിയ ലോ ഫ്ളോര്‍ ഇലക്ട്രിക് സിറ്റി ബസുകള്‍ പുറത്തിറക്കി. ഇന്ത്യ, യൂറോപ്പ്, ജിസിസി എന്നിവിടങ്ങളില്‍ അര്‍ബന്‍ മൊബിലിറ്റിയെ പുനര്‍നിര്‍വചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബസുകളുടെയും ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെയും മുന്‍നിര നിര്‍മാതാക്കളായ സ്വിച്ച് പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ചാസി-മൗണ്ടഡ് ബാറ്ററികളുള്ള ഇന്ത്യയിലെ ആദ്യത്തെ ലോഫ്ളോര്‍ സിറ്റി ബസാണ് സ്വിച്ച് EiV12. മാറ്റാന്‍ സാധിക്കുന്ന 400 പ്ലസ് കിലോ വാട്ട് ബാറ്ററിയാണ് ഇതിന്‍റെ കരുത്ത്. 39 യാത്രക്കാര്‍ക്ക് വരെ ഇരുന്ന് യാത്ര ചെയ്യാം.
യൂറോപ്യന്‍ മാര്‍ക്കറ്റിനായി രൂപകല്‍പന ചെയ്ത മോഡലാണ് E1. രണ്ട് മോഡലുകളും പൊതുവായ ഡിസൈന്‍ തത്വവും ഇവി ആര്‍ക്കിടെക്ചറുമാണ് പങ്കിടുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സ്വിച്ച് ഇലക്ട്രിക് ബസുകളുടെ പുതിയ നിര ഔദ്യോഗികമായി പുറത്തിറക്കി. ഹിന്ദുജ ഗ്രൂപ്പ് കമ്പനീസ് (ഇന്ത്യ) ചെയര്‍മാന്‍ അശോക് പി ഹിന്ദുജ, വിശിഷ്ട വ്യക്തികള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
മെയ്ഡ് ഇന്‍ ഇന്ത്യ, ഫോര്‍ ഇന്ത്യ ആന്‍ഡ് വേള്‍ഡ് എന്ന പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ വിഷനുള്ള ആദരവാണ് ഈ ബസുകളെന്ന് ഹിന്ദുജ ഗ്രൂപ്പ് കമ്പനീസ് (ഇന്ത്യ) ചെയര്‍മാന്‍ അശോക് പി ഹിന്ദുജ ചടങ്ങില്‍ പറഞ്ഞു.
പുതിയ മോഡലുകളുടെ ലോഞ്ചിങ് ഹിന്ദുജ ഗ്രൂപ്പിനും അശോക് ലെയ്ലാന്‍ഡിനും അഭിമാനകരമായ നാഴികക്കല്ലാണെന്നും, ഇത് സുസ്ഥിര മൊബിലിറ്റിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അടിവരയിടുന്നുവെന്നും സ്വിച്ച് മൊബിലിറ്റി ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു.