സ്‌കോഡ ഓട്ടോ ഇന്ത്യ കൈലാക്ക് ശ്രേണിയുടെ വില പ്രഖ്യാപിച്ചു; ബുക്കിംഗ് ഇന്ന് ആരംഭിച്ചു | Skoda Kylaq Price

സ്‌കോഡ ഓട്ടോ ഇന്ത്യ കൈലാക്ക് ശ്രേണിയുടെ വില പ്രഖ്യാപിച്ചു; ബുക്കിംഗ് ഇന്ന് ആരംഭിച്ചു | Skoda Kylaq Price
Published on

കോട്ടയം: വാഹന വിപണിയില്‍ മികച്ച വരവേല്‍പ്പ് ലഭിച്ച സ്‌കോഡ ഓട്ടോയുടെ ഇന്ത്യയിലെ ആദ്യ ചെറു (സബ്-4 മീറ്റര്‍) എസ് യു വി കൈലാഖിന്റെ വില പ്രഖ്യാപിച്ചു (Skoda Kylaq Price). 7.89 ലക്ഷം രൂപയാണ് പ്രാരംഭ വില. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്രസ്, പ്രസ്റ്റീജ് എന്നീ നാല് വകഭേദങ്ങളില്‍ പുതുമയാര്‍ന്ന ഫീച്ചറുകളുമായാണ് കൈലാഖിന്റെ വരവ്. ഏറ്റവും ഉയര്‍ന്ന വേരിയന്റായ പ്രസ്റ്റീജ് എ ടിയുടെ വില 14.40 ലക്ഷം രൂപയാണ്. ആദ്യത്തെ 33,333 ഉപഭോക്താക്കള്‍ക്ക് മൂന്ന് വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് പാക്കേജ് സൗജന്യമായി ലഭിക്കും.
ബുക്കിങ്ങിന് തിങ്കളാഴ്ച തുടക്കമായി. ജനുവരി 27 മുതല്‍ ഡെലിവറി ആരംഭിക്കും. ഇതിനകം തന്നെ കൈലാഖിന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിച്ചത്. കൈലാഖ് ക്ലബ് അംഗങ്ങളില്‍ നിന്നും ഡീലര്‍ഷിപ്പുകള്‍ വഴിയും 1.60 ലക്ഷത്തിലേറെ പേര്‍ ഈ പുതിയ കാറില്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്.

കൈലാഖിന്റെ വരവോടെ ഇന്ത്യയില്‍ സ്‌കോഡ പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്ന് സ്‌കോഡ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനിബ പറഞ്ഞു. ഇന്ത്യന്‍ നിരത്തുകളില്‍ യുറോപ്യന്‍ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുകയും മികച്ച ഉപഭോക്തൃ അനുഭവം നല്‍കുകയും ചെയ്യുന്ന കൈലാഖ് ഈ സെഗ്മെന്റിലെ വിപണി സമവാക്യങ്ങളെ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ നവംബറില്‍ ഇന്ത്യയിലാണ് ആദ്യമായി കൈലാഖ് അവതരിപ്പിച്ചത്. ഇതിനകം ഈ ചെറു എസ് യു വി ഒരു തരംഗമായി.

ലോകോത്തര രൂപകല്‍പ്പന, സമാനതകളില്ലാത്ത ഡ്രൈവിംഗ് ഡൈനാമിക്സ്, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, ആകര്‍ഷകമായ ഫീച്ചറുകള്‍, വിലയ്‌ക്കൊത്ത് എല്ലാ വേരിയന്റുകളിളും വിശാലമായ ഇന്റീരിയര്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ട്. പുതിയ ഉപഭോക്താക്കളെ സ്‌കോഡ കുടുംബത്തിലേക്ക് ചേര്‍ക്കുക, ഇന്ത്യയില്‍ ഞങ്ങളുടെ ബ്രാന്‍ഡ് സാന്നിധ്യം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളിലേക്ക് കൈലാഖിന്റെ വരവോട് വേഗത്തിലെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com