
കൊച്ചി: ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന കാര്‍സ്24 ഭാവി മുന്നില്‍ കണ്ട് 'സൂപ്പര്‍ ആപ്പ്چ ആയി അപ്ഗ്രേഡ് ചെയ്തരിക്കുന്നു.നിരവധി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന് കാര്‍ ഉടമസ്ഥതയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുന്ന തരത്തിലാണ് ഈ നവീന ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വാങ്ങല്‍, വില്‍ക്കല്‍, ഫൈനാന്‍സിങ് എന്നിവയുടെ ആവേശത്തില്‍ നിന്നും ഓണ്‍ ഡിമാന്‍ഡ് ഡ്രൈവര്‍ സേവനം, ഇന്‍ഷുറന്‍സ്, റിപ്പയര്‍, മെയിന്‍റനന്‍സ്, ആര്‍ടിഒ അസിസ്റ്റന്‍സ്, ഫാസ്ടാഗ്, സര്‍വീസ് ചരിത്രം തുടങ്ങി കാര്‍ സ്ക്രാപ്പിങ് വരെയുള്ള സേവനങ്ങള്‍ കാര്‍സ്24 സൂപ്പര്‍ ആപ്പിലൂടെ ലഭിക്കും. കാറുമായി ബന്ധപ്പെട്ട എന്താവശ്യവും അനായാസവും കാര്യക്ഷമവുമായി ലഭ്യമാക്കി സുതാര്യതയിലൂടെ ഉപഭോക്താവിന്‍റെ വിശ്വസ്തത പടുത്തുയര്‍ത്തുകയാണ് ലക്ഷ്യം. നിര്‍ണായകമായ ഈ അപ്ഗ്രേഡിലൂടെ കാര്‍സ്24 വെറുതെ ഒരു വര്‍ഷം കൂടി പിന്നിടുകയല്ല, മറിച്ച് ലോകത്തെ ഏറ്റവും വലിയ ഓട്ടോ സൂപ്പര്‍ ആപ്പ് എന്ന തലത്തിലേക്ക് കുതിക്കുകയാണ്.
തങ്ങള്‍ കാര്‍ ഇടപാടില്‍ മാറ്റം വരുത്തുകയല്ല, അത് അനുഭവങ്ങളാക്കി ഉയര്‍ത്തുകയാണെന്നും ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിലേക്ക് മികച്ച സാങ്കേതികവിദ്യയും വ്യക്തിഗത സേവനവും തടസങ്ങളില്ലാതെ സമന്വയിപ്പിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സൂപ്പര്‍ ആപ്പെന്ന് കാര്‍സ്24 സഹ സ്ഥാപകന്‍ ഗജേന്ദ്ര ജംഗിദ് പറഞ്ഞു.
ഓര്‍ബിറ്റാണ് പുതിയ സൂപ്പര്‍ ആപ്പിന്‍റെ ഒരു സവിശേഷ ഫീച്ചര്‍. നൂതനവും സജീവവുമായ സമഗ്ര കാര്‍ മാനേജ്മെന്‍റ് സംവിധാനമാണിത്. ഓര്‍ബിറ്റ് എന്നത് വെറുമൊരു ഫീച്ചറല്ല, കാര്‍ ഉടമയുടെ എല്ലാ ആവശ്യങ്ങളും അറിയുന്ന പ്രപഞ്ചം പോലെയാണ്. കാര്‍ പ്രേമി ഓര്‍ബിറ്റിലേക്ക് ഒരിക്കല്‍ കടന്നാല്‍ കാര്‍ ഉടമയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലേക്കുമുള്ള വാതില്‍ തുറക്കുകയാണ്. കാറിന്‍റെ അപ്പോഴത്തെ മൂല്യം മുതല്‍ ഇ-ചെല്ലാന്‍ അടയ്ക്കാനും ഡ്രൈവര്‍മാരെ വാടകയ്ക്ക് ലഭ്യമാക്കാനും മറ്റും ഒറ്റ ടാപ്പില്‍ സാധ്യമാകും.