
വൈദ്യുത ഇരുചക്രവാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് ഇന്ന് 2025 ഏഥർ 450 (Ather 450) നിരവധി പുതിയ അപ്ഡേറ്റുകളോടെ അവതരിപ്പിച്ചു. 450X, 450 അപെക്സ് സ്കൂട്ടറുകൾക്ക് ഇപ്പോൾ സുരക്ഷിതത്വത്തിനായി മൂന്ന് വ്യത്യസ്ത മോഡുകളുള്ള മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ, സിറ്റി ട്രാഫിക്കിൽ കൂടുതൽ സൗകര്യപ്രദമായ റൈഡിംഗ് അനുഭവത്തിനായി MagicTwistTM എന്നിവ ലഭിക്കുന്നു.
ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്നീത് എസ് ഫൊകേല പറഞ്ഞു, "ഏഥർ 450 പ്രകടനത്തെ കാതലാക്കിയാണ് അതിന്റെ രൂപകൽപ്പന നടത്തിയിരിക്കുന്നത്. സോഫ്റ്റ്വെയറിലും ഹാർഡ്വെയറിലും തുടർച്ചയായ മെച്ചപ്പെടുത്തലിലൂടെ ഞങ്ങൾ വർഷങ്ങളായി 450 ഉല്പന്ന നിരയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുപോരുകയാണ്. ഇപ്പോൾ, 2025 ഏഥർ 450 ന്റെ അവതരണത്തോടെ, സാധാരണയായി ഹൈ എൻഡ് മോട്ടോർസൈക്കിളുകളിൽ കാണപ്പെടുന്ന മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ പോലുള്ള സവിശേഷതകളോടെ സ്കൂട്ടറുകളുടെ സുരക്ഷ ഞങ്ങൾ മെച്ചപ്പെടുത്തുകയാണ്. ഈ ഫീച്ചർ മികച്ച നിയന്ത്രണത്തോടും സ്ഥിരതയോടും കൂടി വ്യത്യസ്ത റോഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ റൈഡറെ അനുവദിക്കുന്നു. 450 അപെക്സിലും റിസ്റ്റയിലും അവതരിപ്പിച്ചതിന് ശേഷം MagicTwistTM ഞങ്ങൾ അത് 450X-ലും അവതരിപ്പിക്കുന്നു. ഈ ഏറ്റവും പുതിയ അപ്ഡേറ്റുകൾ രാജ്യത്തുടനീളമുള്ള സ്കൂട്ടർ പ്രേമികൾക്ക് കൂടുതൽ മെച്ചപ്പെട്ട റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു".
2025 ഏഥർ 450X, ഏഥർ 450 അപെക്സ് മോഡലുകൾ മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോളിനാൽ സജ്ജമായാണ് എത്തുന്നത്. ഈ സവിശേഷത രൂപകല്പന ചെയ്തിരിക്കുന്നത് ഘർഷണം കുറഞ്ഞ പ്രതലങ്ങളിൽ സ്കൂട്ടർ തെന്നി വീഴുന്നത് തടഞ്ഞ് റൈഡറുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായാണ്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റം വഴുവഴുപ്പുള്ള സാഹചര്യങ്ങളിൽ, പിൻ ചക്രത്തിന്റെ വേഗത മുൻചക്രവുമായി സമന്വയിപ്പിച്ചുക്കൊണ്ട് മികച്ച സ്ഥിരത ഉറപ്പാക്കുന്നു . റൈഡർമാർക്ക് ഓരോന്നും പ്രത്യേക റൈഡിംഗ് സാഹചര്യങ്ങൾക്കായി സവിശേഷമായി സജ്ജമാക്കിയിട്ടുള്ള, റെയിൻ മോഡ്, റോഡ് മോഡ്, റാലി മോഡ് എന്നീ മൂന്ന് വ്യത്യസ്ത മോഡുകളിൽ നിന്ന് അവരുടെ നിയന്ത്രണ ആവശ്യങ്ങൾക്കനുസൃതമായി തിരഞ്ഞെടുക്കാനാവും. റെയിൻ മോഡ് പരമാവധി സുരക്ഷയ്ക്ക് മുൻഗണന നൽകി, നനഞ്ഞതും വഴുവഴുപ്പുള്ളതുമായ പ്രതലങ്ങളിൽ മെച്ചപ്പെടുത്തിയ പിടുത്തത്തോടെ വഴുക്കൽ കുറയ്ക്കുന്നു. റോഡ് മോഡ് സുരക്ഷയും പ്രകടനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തി, ദൈനംദിന റൈഡിംഗിന് അനുയോജ്യക്കുന്നു. ഓഫ്-റോഡ് പ്രേമികൾക്കായി രൂപകല്പന ചെയ്തിട്ടുള്ള റാലി മോഡ്, നിയന്ത്രിത സ്ലിപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷത റൈഡർ സുരക്ഷ വർദ്ധിപ്പിക്കുക മാത്രമല്ല, പ്രകടന സാധ്യതകൾ തുറന്നിടുകയും ചെയ്യുന്നു, ഏത് സാഹചര്യത്തിലും സ്കൂട്ടറിൽ നിന്ന് മികച്ചത് നേടിയെടുക്കുന്നതിനുള്ള ആത്മവിശ്വാസവും നിയന്ത്രണവും പ്രദാനം ചെയ്യുന്നു.
റൈഡിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ശ്രേണി പരമാവധിയാക്കുന്നതിൽ ഏഥർ ശ്രദ്ധ കേന്ദ്രീകരിക്കുകയും, കൂടാതെ 2025 ഏഥർ 450-ൽ എം.ആർ.എഫ്-ഉമൊത്ത് വികസിപ്പിച്ച മൾട്ടി-കോമ്പൗണ്ട് ടയറുകൾ അവതരിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ, Magic TwistTM, പോലെയുള്ള സവിശേഷതകളിലൂടെ ഊർജ്ജ ഉപയോഗം ഉത്തമീകരിക്കുന്നത്, ബ്രേക്കിംഗ് സമയത്ത് ഊർജ്ജ നഷ്ടം കുറയ്ക്കുന്നു. ഫലം ഏഥർ 450X 3.7kWh (ഐ.ഡി.സി. റേഞ്ച് 161 കി.മീ.), 450 അപെക്സ് (ഐ.ഡി.സി. റേഞ്ച് 157 കി.മീ.) എന്നിവയിൽ 130 കിലോമീറ്റർ വരെ വർധിച്ച ഒരു മെച്ചപ്പെടുത്തിയ TrueRangeTM ആണ്. 450X 2.9 kWh (ഐ.ഡി.സി. റേഞ്ച് 126 കി.മീ.), Ather 450S (ഐ.ഡി.സി. റേഞ്ച് 122 കി.മീ.) എന്നിവയും ഇപ്പോൾ 105 കിലോമീറ്റർ വരെ മെച്ചപ്പെട്ട TrueRangeTM നൽകും.
മുമ്പ് 450 അപെക്സിലും പിന്നീട് റിസ്റ്റ Zലും സമാരംഭിച്ച ഒരു ഫീച്ചർ ആയ MagicTwistTM, ഇപ്പോൾ 2025 450X-ലും ലഭ്യമാകും. MagicTwistTM രൂപകല്പന ചെയ്തിരിക്കുന്നത് ത്രോട്ടിൽ വഴി മാത്രം വാഹനത്തിന്റെ വേഗത കുറയ്ക്കാൻ റൈഡറെ അനുവദിച്ചുകൊണ്ട് റൈഡർക്കുള്ള സൗകര്യവും നിയന്ത്രണവും വർദ്ധിപ്പിക്കുന്നതിനാണ്. MagicTwistTM ത്രോട്ടിൽ എല്ലാ ചാർജ് തലങ്ങളിലും ഡിസെലറേഷൻ മോഡുലേറ്റ് ചെയ്യുന്നതിനായി, ആക്സിലറേറ്റ് ചെയ്യാനായി ട്വിസ്റ്റ് ചെയ്യാനും വിപരീത ദിശയിൽ ട്വിസ്റ്റ് ഇൻ ചെയ്യാനും റൈഡറെ പ്രാപ്തമാക്കുന്നു. ഇത് യഥാർത്ഥത്തിൽ സ്കൂട്ടറിനെ പൂർണ്ണമായ ഹാൾട്ടിലെത്തിക്കാനും 100% ബാറ്ററി ചാർജിൽ പോലും പ്രവർത്തിക്കാനും പ്രാപ്തമാക്കുന്ന, പരമ്പരാഗത റീജനറേറ്റീവ് ബ്രേക്കിംഗിന്റെ ഒരു പരിണാമമാണ്.
2025 ഏതർ 450-ന് കരുത്ത് പകരുന്നത് ഏഥറിന്റെ സോഫ്റ്റ്വെയർ എഞ്ചിന്റെ ഏറ്റവും പുതിയ പതിപ്പായ AtherStackTM 6 ആണ്. ഇതിന് സ്മാർട്ട്ഫോണുകൾ പുറത്തെടുക്കാതെ തന്നെ സന്ദേശങ്ങൾ ആക്സസ് ചെയ്യാൻ റൈഡറെ അനുവദിക്കുന്നതായ ഡാഷ്ബോർഡിലെ ഗൂഗിൾ മാപ്സ്, അലക്സ, വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷൻ; റൈഡർമാർക്ക് തങ്ങളുടെ സ്കൂട്ടറുകൾ ശബ്ദ, ദൃശ്യ സൂചനകളുടെ സഹായത്തോടെ വാഹനങ്ങളുടെ പാരാവാരത്തിൽ നിന്ന് എളുപ്പത്തിൽ കണ്ടെത്താനാകുന്ന "പിംഗ് മൈ സ്കൂട്ടർ", യാത്രയിലായിരിക്കുമ്പോൾ തന്നെ മുൻകൂട്ടി നിശ്ചയിച്ച കോൺടാക്റ്റുമായി തത്സമയ ലൊക്കേഷൻ പങ്കിടാൻ റൈഡർമാരെ അനുവദിക്കുന്ന ലൈവ് ലൊക്കേഷൻ ഷെയറിംഗ് എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളാണുള്ളത്.
ഏഥറിന് നിലവിൽ 450X, 450S, 450 അപെക്സ് എന്നിവ ഉൾപ്പെടുന്ന ഏഥർ 450, 2024-ൽ പുറത്തിറക്കിയ റിസ്റ്റ Z, റിസ്റ്റ S എന്നിവ ഉൾപ്പെടുന്ന ആതറിന്റെ കൺവീനിയൻസ് സ്കൂട്ടറായ റിസ്റ്റ എന്നിങ്ങനെ രണ്ട് ഉല്പന്ന നിരകളാണുള്ളത്. 2025 450 ശ്രേണി, 8 വർഷം വരെയോ 80,000 കിലോമീറ്റർ വരെയോ ഇതിലേതാണോ ആദ്യം വരുന്നത് അതുവരെ കവറേജും, കൂടാതെ 8 വർഷം വരെ 70% ബാറ്ററി ഹെൽത്ത് അഷ്വറൻസും വാഗ്ദാനം ചെയ്യുന്നതായ പുതിയ Eight70 വാറൻ്റിക്ക് കീഴിൽ കവർ ചെയ്യപ്പെടും.
ഏഥർ ഇപ്പോൾ 2025 ഏഥർ 450-ൽ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 450X 2.9 kWh ഇപ്പോൾ ചാർജിംഗ് സമയം 0-80%ൽ നിന്ന് 3 മണിക്കൂർ വരെ കൊണ്ടുവരുന്ന ഏഥർ ഡ്യുയോക്കൊപ്പം ബണ്ടിൽ ചെയ്യപ്പെടും. ഏഥറിന്റെ സ്മാർട്ട് ഹെൽമെറ്റ് – ഹാലോ ഇപ്പോൾ 450 അപെക്സിനൊപ്പം ബണ്ടിൽ ചെയ്യപ്പെടും.
2025 ഏഥർ 450S ₹1,29,999 മുതലും (എക്സ്-ഷോറൂം ബെംഗളൂരു), 2.9 kWh ബാറ്ററിയുള്ള 2025 ഏഥർ 450X, ₹1,46,999 മുതലും (എക്സ്-ഷോറൂം ബെംഗളൂരു) 3.7 kWh ബാറ്ററിയുള്ള 2025 ഏഥർ 450X- ₹1,56,999 മുതലും (എക്സ്-ഷോറൂം ബെംഗളൂരു) ലഭിക്കും. 450 അപെക്സിന്റെ വില ഇപ്പോൾ ₹1,99,999 (എക്സ്-ഷോറൂം ബെംഗളൂരു പ്രോ പാക്ക് ഉൾപ്പെടെ) ആണ് .