ശരീരഭാരം കുറയുന്നില്ലേ? ഭക്ഷണക്രമത്തിൽ ഈ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി നോക്കൂ. ശരീരഭാരം കുറയ്ക്കാൻ സഹായകരമാണ്. (Foods that support weight loss)
1. മുട്ട
പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ഉച്ചഭക്ഷണ സമയം വരെ വിശപ്പിനെ നിയന്ത്രിക്കും. മുട്ടകളിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രാവിലെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവർ ദിവസം മുഴുവനും കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂവെന്നാണ്...
ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത (Chittaratha). ഔഷധനിര്‍മ്മാണത്തിനുവേണ്ടി ധാരാളം ഉപയോഗിക്കുന്ന മരുന്നാണ് ചിറ്റരത്ത. വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദം. ചിറ്റരത്തയുടെ ഭൂകാണ്ഢമാണ് ഔഷധയോഗ്യമായത്.
ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദി ചൂർണത്തിലെ ചേരുവകളിലൊന്നാണ് ചിറ്റരത്ത. ബാലചികിത്സാരംഗത്ത്, നീര്‍വീഴ്ച, ചുമ, കഫകെട്ട് മൂലമുള്ള നെഞ്ചുവേദന എന്നിവയുടെ ചികിത്സയില്‍ രാസ്നാദി ചൂര്‍ണ്ണം, തേനില്‍ ചാലിച്ച്...
എല്ലാ വർഷവും ജനുവരി 24 ഇന്ത്യ ദേശീയ ബാലിക ദിനമായി ആചരിക്കുന്നു. നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാനും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനും, ഓരോ പെൺകുട്ടിയെയും ശാക്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് ഓരോ ബാലിക ദിനവും മുന്നോട്ടു വയ്ക്കുന്നത്.(National Girl Child Day 2025)
2008 മുതലാണ് ഇന്ത്യ ദേശീയ ബാലിക ദിനം ആചരിച്ച് തുടങ്ങിയത്....
തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത (Deepak Suicide Case) സംഭവത്തിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമായ പ്രസ്താവനയുമായി ബിജെപി നേതാവ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അജയ് വി. മാരാർ ആണ് ബലാത്സംഗത്തിന് ആഹ്വാനം നൽകുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
'അജയ്...
ഇന്ത്യയുടെ ആത്മീയ തേജസ്സായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 രാജ്യം ദേശീയ യുവജന ദിനമായി ( National Youth Day) ആഘോഷിക്കുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന യുവാക്കൾക്ക് ദിശാബോധം നൽകാനും അവരിൽ ആത്മവിശ്വാസം വളർത്താനുമാണ് ഈ ദിവസം വിനിയോഗിക്കുന്നത്. 2026-ൽ വിവേകാനന്ദന്റെ 163-ാം ജന്മവാർഷികം ആഘോഷിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള ഇന്ത്യ...
സമകാലിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. 2021-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നും, അനിശ്ചിത കാലത്തേക്ക് അവധിയെടുക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. മാനസികാരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നറിയിച്ച സ്റ്റോക്സ് പിന്നീട് അതേ വർഷം അവസാനം ആഷസ് പരമ്പരയിലൂടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതിയുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു (KSRTC happy long life). കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍...
ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം. ലോകമെമ്പാടും മരണത്തിനും വൈകല്യത്തിനും കാരണമാകുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് പക്ഷാഘാതം (Stroke). ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി എല്ലാ വർഷവും ലോക പക്ഷാഘാതം ദിനം ആചരിക്കുന്നു. 2006-ൽ സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത...
കേരളത്തിന് 100 ശതമാനം സാക്ഷരത ഉള്ളത് ഒരു അഭിമാന നേട്ടമായിട്ടും അതിനെ ചിലർ കളിയാക്കുന്ന കാഴ്ചകൾ നാം അടുത്തിടെയായി കാണുന്നുണ്ട്. എന്നാൽ, അത് അവർക്ക് അതിന് പിന്നിലുള്ള പോരാട്ടത്തെക്കുറിച്ച് അറിയാത്തതിനാലാണ് എന്നതാണ് സത്യം. അവരുടെ അജ്ഞത തന്നെയാണ് ഈ ചെറിയ സംസ്ഥാനത്തിൻ്റെ വിജയം.. പോരാടി നേടിയെടുത്ത സാക്ഷരതയുടെ കഥ അറിയാം..
1914-ൽ, പഞ്ചമി (Panchami) എന്ന...
സെറിബ്രൽ പാൾസി (ചുരുക്കത്തിൽ ‘സിപി’) യെ (Cerebral palsy) പലപ്പോഴും ഒറ്റ രോഗമായിട്ടാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ചലനശേഷിയെയും ശരീരത്തിന്റെ നിലയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങളുടെ ഒരു കൂട്ടത്തെയാണ് സെറിബ്രൽ പാൾസി എന്നുപറയുന്നത്. ഗർഭാവസ്ഥയിലോ ജനനസമയത്തോ അല്ലെങ്കിൽ ജീവിതത്തിന്റെ ആദ്യ ഏതാനും മാസങ്ങളിലോ തലച്ചോറിനുണ്ടാകുന്ന തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. നല്ല ശ്രദ്ധയും പരിചരണവും...