തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. വധശ്രമക്കേസിൽ പ്രതിയായ സുഗതനെതിരെ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തെ വിയ്യൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് (BJP Councilor R Sugathan Case). ഇദ്ദേഹത്തെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ...
ഫിഫ ലോകകപ്പ് 2026-ൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഐവറി കോസ്റ്റിനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി നോർവേ പ്രീക്വാർട്ടറിലേക്ക്. മത്സരത്തിന്റെ 86-ാം മിനിറ്റിൽ എർലിങ് ഹാളണ്ട് നേടിയ ഗോളാണ് നോർവേയ്ക്ക് നിർണ്ണായക വിജയം സമ്മാനിച്ചത്. ഇതോടെ പ്രീക്വാർട്ടറിൽ ബ്രസീലിനെ നേരിടാൻ നോർവേ യോഗ്യത നേടി.(Norway vs Ivory Coast)
മത്സരത്തിന്റെ 39-ാം മിനിറ്റിൽ അന്റോണിയോ നൂസയിലൂടെയാണ് നോർവേ...
ഫിഫ ലോകകപ്പ് 2026-ൽ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. റൗണ്ട് ഓഫ് 32-ൽ സ്വീഡനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ബഹുമതി എംബാപ്പെ സ്വന്തമാക്കി (France vs Sweden). 3-0 എന്ന സ്കോറിനാണ് ഫ്രാൻസ് സ്വീഡനെ പരാജയപ്പെടുത്തിയത്....
2005-ൽ പുറത്തിറങ്ങിയ 'ശബ്ദ്' എന്ന ചിത്രത്തിൽ ഐശ്വര്യ റായിക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച് നടി സാദിയ സിദ്ദിഖി. സൽമാൻ ഖാനുമായുള്ള വിവാദപരമായ വേർപിരിയലിന് ശേഷമുള്ള സമയത്താണ് ഈ ചിത്രം പുറത്തിറങ്ങിയത്. എന്നാൽ ഐശ്വര്യയുടെ കരിയറിലെ ആ പ്രതിസന്ധിഘട്ടത്തിൽ, താൻ അനുഭവിച്ച മാനസിക പ്രയാസങ്ങളൊന്നും ജോലിയെ ബാധിക്കാൻ അവർ അനുവദിച്ചിരുന്നില്ലെന്ന് സാദിയ പറയുന്നു. (Sadiya Siddiqui...
ഫുട്ബോൾ ലോകകപ്പിൽ ജർമ്മനി നേരിട്ട അപ്രതീക്ഷിത പുറത്താകലിന് പിന്നിൽ വാർ (VAR) നിയന്ത്രിച്ച ഒരു വിവാദ തീരുമാനമുണ്ടായിരുന്നു. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വേയ്‌ക്കെതിരെ നടന്ന മത്സരത്തിൽ അധികസമയത്ത് ജർമ്മൻ ഡിഫൻഡർ ജൊനാഥൻ ടാ നേടിയ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഈ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമ്മനി 2-1 ന്...
താൻ മതം മാറിയെന്നും പേര് 'റീത്ത ഭരദ്വാജ്' എന്നാക്കി മാറ്റിയെന്നുമുള്ള സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി നടി ഉർഫി ജാവേദ്. മീത ചൗധരി എന്ന യൂട്യൂബർ തന്റെ വസ്ത്രധാരണത്തെയും മതത്തെയും മുൻനിർത്തി പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് ഉർഫി പ്രതികരണവുമായി രംഗത്തെത്തിയത്. താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നടി വ്യക്തമാക്കി....
അർജുൻ ദാസും അന്ന ബെന്നും പ്രധാന വേഷത്തിലെത്തിയ 'കോൺ സിറ്റി' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അന്ന ബെന്നിന്റെ അഭിനയശേഷിയെയും അർപ്പണബോധത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ അർജുൻ ദാസ് (Arjun Das on Anna Ben). ഒരഭിമുഖത്തിൽ സംസാരിക്കവെ സഹതാരങ്ങളുടെ കഴിവുകളെ നിരീക്ഷിക്കാറുണ്ടെന്നും അന്നയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം...
ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു ഐടി വിദഗ്ധന്റെ സാമ്പത്തിക
പ്രതിസന്ധിയെക്കുറിച്ചുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വർഷം 45 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന സൂർവ്വ എന്ന സോഫ്റ്റ്‌വെയർ കൺസൾട്ടന്റാണ് താൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും മാസാന്ത്യത്തിൽ കൈയിൽ ഒന്നും ബാക്കിയുണ്ടാകാറില്ലെന്നും തുറന്നു പറഞ്ഞത്. പ്രതിമാസം 2,45,000 രൂപ ടേക്ക്-ഹോം ശമ്പളം ലഭിച്ചിട്ടും കുടുംബത്തിന്റെ ചെലവുകൾക്ക്...
2026 ഫിഫ ലോകകപ്പിൽ നിന്ന് ജർമ്മനി പുറത്തായതിന് പിന്നാലെ രൂക്ഷവിമർശനവുമായി നായകൻ ജോഷ്വ കിമ്മിച്ച്. ലോകകപ്പിൽ തുടർച്ചയായ മൂന്നാം തവണയും നോക്കൗട്ട് കാണാതെ പുറത്തായ ജർമ്മനിയെ സംബന്ധിച്ചിടത്തോളം പരാഗ്വേയ്‌ക്കെതിരായ തോൽവി വലിയൊരു നാണക്കേടാണ്. മത്സരത്തിലെ വാർ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, റഫറിയെയോ സാങ്കേതികവിദ്യയെയോ കുറ്റപ്പെടുത്താൻ കിമ്മിച്ച് തയ്യാറായില്ല. മറിച്ച്, പരാഗ്വേയെപ്പോലൊരു ടീമിനെ തോൽപ്പിക്കാൻ ആവശ്യമായ നിലവാരം...
റിപ്പോർട്ട്: അൻവർ ഷരിഫ്
മഞ്ചേരി: പതിനാറുകാരിയെ പ്രണയം നടിച്ച് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 24 വർഷം കഠിനതടവും പിഴയും ശിക്ഷ. എടവണ്ണപ്പാറ ചീക്കോട് കൊളംബലം വെള്ളിശ്ശേരി വീട്ടിൽ സാലിഹിനെയാണ് (24) മഞ്ചേരി രണ്ടാം ക്ലാസ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.എ.എസ്. വരുൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ഇത്രയും കാലത്തെ തടവുശിക്ഷയും...