Parvathy

മണ്ണുത്തിയിൽ ഗുണ്ടാ ആക്രമണം: SIക്ക് കുത്തേറ്റു | Goons attack

തൃശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്രതികളെ പിടികൂടാനെത്തിയ ഒല്ലൂർ എസ്‌ഐ വരുണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. എസ്‌ഐയുടെ കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. (Goons attack in Mannuthy, SI stabbed) പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുജിത്ത് കൊഴുക്കുള്ളി ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഒല്ലൂർ...

ഉന ദളിത് പീഡനക്കേസ്: 5 പേർ കുറ്റക്കാർ; 35 പേരെ കോടതി...

അഹമ്മദാബാദ്: 2016-ൽ ഗുജറാത്തിലെ ഉനയിൽ ദളിത് യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ പരസ്യമായി മർദ്ദിച്ച കേസിൽ അഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പോലീസുകാർ ഉൾപ്പെടെ 35 പേരെ വെരാവൽ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്കുള്ള ശിക്ഷാവിധി ചൊവ്വാഴ്ച പ്രസ്താവിക്കും.(Una Dalit Flogging Case, Court Convicts 5,...

മസ്തിഷ്കമരണം സംഭവിച്ച യുവാവിൻ്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാം: ഭാര്യയ്ക്ക് അനുമതി നൽകി...

കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നൽകണമെന്ന യുവതിയുടെ ആഗ്രഹം കണക്കിലെടുത്ത് ജസ്റ്റിസ് എം.ബി. സ്നേഹലതയാണ് ചരിത്രപരമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.(High Court grants permission to wife to collect and store sperm of brain-dead...

USS ജെറാൾഡ് ഫോഡിലെ തീപിടിത്തം 30 മണിക്കൂർ നീണ്ടുനിന്നു | USS...

ന്യൂയോർക്ക്: ഇറാന്റെ ആക്രമണഭീഷണിയെത്തുടർന്ന് ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോഡിലുണ്ടായ തീപ്പിടിത്തം 30 മണിക്കൂറിലധികം നീണ്ടുനിന്നതായി റിപ്പോർട്ട്. യുഎസ് മാധ്യമമാണ് സാഹചര്യങ്ങൾ പുറത്തുവിട്ടത്.(The fire on the USS Gerald R. Ford lasted 30 hours ) കഴിഞ്ഞയാഴ്ചയുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമാണെന്ന് നാവികസേന അവകാശപ്പെട്ടിരുന്നെങ്കിലും കപ്പലിനുള്ളിലെ അവസ്ഥ അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ...

ചാത്തന്നൂർ തിരിച്ചുപിടിക്കാൻ കോൺഗ്രസ്: ഫോർവേർഡ് ബ്ലോക്കിനെ വെട്ടി സൂരജ് രവി സ്ഥാനാർത്ഥിയാകും...

കൊല്ലം: ചാത്തന്നൂർ നിയമസഭാ മണ്ഡലത്തെച്ചൊല്ലി യുഡിഎഫിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരിച്ചുവാങ്ങി കോൺഗ്രസ് തന്നെ മത്സരിക്കാൻ തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി ചാത്തന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും.(Congress to regain Chathannoor, cutting the Forward Bloc) സീറ്റ് വിഭജനത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ്...

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത: ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തികളുടെയും സാന്നിധ്യമാണ് കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം.(Rain likely in Kerala till Friday) നാല് പ്രധാന കാലാവസ്ഥാ പ്രതിഭാസങ്ങളാണ് നിലവിൽ തെക്കേ ഇന്ത്യയെ സ്വാധീനിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ഒരു...

പശ്ചിമേഷ്യൻ യുദ്ധം: UAEക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ | US-Israel-Iran War

ദുബായ്: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ-യുഎസ് സഖ്യവും തമ്മിലുള്ള പോരാട്ടം വ്യാപിക്കുന്നതിനിടെ, യു എ ഇക്ക് നേരെ ഇറാന്റെ ആക്രമണം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടത്തിയത്.(US-Israel-Iran War, US embassy in Baghdad targeted in drone attack) അബുദാബിയിലെ ഷാ...

ട്രംപ് തളരുന്നു?: ഹോർമുസ് വിഷയത്തിൽ സഹായിച്ചില്ലെങ്കിൽ ഭാവി മോശമാകുമെന്ന് NATOയ്ക്ക് ഭീഷണി...

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഉത്തരവാദിത്തം പങ്കിടാൻ നാറ്റോ സഖ്യകക്ഷികൾ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കടലിടുക്ക് ഇറാൻ അടച്ചിടുകയും കപ്പലുകൾക്ക് നേരെ ആക്രമണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമേരിക്കൻ നിലപാട് അദ്ദേഹം കടുപ്പിച്ചത്. നാറ്റോ രാജ്യങ്ങൾ സൈനികമായും സാമ്പത്തികമായും സഹകരിച്ചില്ലെങ്കിൽ സഖ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് ട്രംപ്...

‘റഷ്യയും ചൈനയും ഇറാനെ സൈനികമായി സഹായിക്കുന്നു’: അബ്ബാസ് അരാഗ്ച്ചി | Iran

ടെഹ്‌റാൻ: മധ്യേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ റഷ്യയും ചൈനയും ഇറാനെ സൈനികമായും രാഷ്ട്രീയമായും സഹായിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ ഈ രണ്ട് രാജ്യങ്ങളുടെയും സഹായം തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഇതാദ്യമായാണ് ഇറാൻ പരസ്യമായി സമ്മതിക്കുന്നത്. അഭിമുഖത്തിലാണ് അദ്ദേഹം ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.(Iran Officially Confirms Military Support...

MK മുനീറിനെതിരെ ഒരു വിഭാഗം നേതാക്കൾ: സൈബർ പോര് | MK...

കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ തയ്യാറെടുക്കവേ, മുതിർന്ന നേതാവ് ഡോ. എം.കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ കടന്നാക്രമണം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുനീറിനെ ഇത്തവണ മത്സരരംഗത്തുനിന്ന് മാറ്റിനിർത്തണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന ആവശ്യം.(A group of leaders against MK Muneer, Cyber ​​war) കഴിഞ്ഞ വർഷം മുനീറിനുണ്ടായ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ്...