ആലപ്പുഴ: പള്ളാത്തുരുത്തിയിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ച് നാശനഷ്ടം. രാവിലെയാണ് പള്ളാത്തുരുത്തി പൂന്തിരം ഭാഗത്ത് നിർത്തിയിട്ടിരുന്ന രണ്ട് ബോട്ടുകൾക്ക് തീപിടിച്ചത്. 'അനാഹിത', 'കാതറിൻ' എന്നീ ഹൗസ്ബോട്ടുകളാണ് പൂർണ്ണമായും കത്തിയമർന്നത്. ഇതിൽ ഒരു ബോട്ട് കത്തിയതിനെത്തുടർന്ന് കായലിലേക്ക് താഴ്ന്നുപോയി.(Houseboats catch fire in Alappuzha, Two boats charred)
അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ഉത്തരേന്ത്യക്കാരായ വിനോദസഞ്ചാരികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ബോട്ടിലെ...
ടെഹ്റാൻ: 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു. രാജ്യത്തെ നിലവിലെ യുദ്ധ സാഹചര്യവും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധവും മുൻനിർത്തിയാണ് ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഇറാൻ തീരുമാനിച്ചത്. ഇറാന്റെ കായിക മന്ത്രി അഹ്മദ് ദൊനിയാമാലി വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്.(Iran's Sports...
കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരാണ് നിലവിൽ ജയിലിലുള്ളത്.(Attack on Minister Veena George, KSU activists' bail plea in court today)
നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ...
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ആഗോളതലത്തിൽ ഇന്ധനവില സ്ഥിരതയോടെ നിലനിർത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെ അമേരിക്ക അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഗോറിന്റെ പ്രതികരണം.(India’s oil buy helped maintain price stability, says...
കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം പ്രവർത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരാണ് പിടിയിലായത്.(Bomb thrown at KSU leader's house, 2 CPM activists arrested)
കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ...
പാലക്കാട്: പി.കെ. ശശിയെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകളിൽ പാർട്ടി നേതാക്കൾക്ക് സി.പി.എം നേതൃത്വത്തിന്റെ ശാസന. മണ്ണാർക്കാട് ഏരിയ സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കുമാണ് പാർട്ടി താക്കീത് ലഭിച്ചത്.(Controversial anti-women statement, CPM warns leaders)
പി.കെ. ശശി പുറത്തായതോടെ ഇനി തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ധൈര്യമായി മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം...
ടെഹ്റാൻ: ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഖമനേയി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റു. എന്നാൽ ഈ അധികാരക്കൈമാറ്റം വലിയ വിവാദങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.(Khamenei's Didn't Want Mojtaba To Be Iran's Supreme Leader, Report)
അലി ഖമേനി തന്റെ വിൽപ്പത്രത്തിൽ മകൻ മൊജ്താബയെ പിൻഗാമിയായി പരിഗണിക്കരുതെന്ന്...
കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവേകി വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറന്മുള കണ്ണാടി സമ്മാനിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.(Suresh Gopi welcomes the PM Modi with an Aranmula mirror )
പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യാൻ ലഭിച്ച...
ഹൈദരാബാദ്: തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് ഹൈദരാബാദിൽ നിന്നും പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ സുപ്രധാന ഭാഗമായ നോസ് വീലിന് ഉണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.(Air India Express flight...
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും പരിസര പ്രദേശങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യു.കെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ സുരക്ഷാ ഭീതി ശക്തമായിരിക്കുകയാണ്.(Attack on ships in the Strait of Hormuz, Cargo ship catches fire)
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തെ തുടർന്ന്...