Parvathy

തമിഴ്‌നാട്ടിൽ വിജയ്‌യുടെ കുതിപ്പ്: മൂന്നാം ശക്തിയായി TVK | Vijay

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടൻ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' നിർണായക ശക്തിയാകുമെന്ന് പ്രവചിച്ച് പുതിയ സർവേ ഫലങ്ങൾ. സർവേ പ്രകാരം, ആദ്യ മത്സരത്തിൽ തന്നെ വലിയ വോട്ട് വിഹിതം സ്വന്തമാക്കാൻ വിജയ്‌യുടെ പാർട്ടിക്ക് സാധിക്കും.(Vijay's rise in Tamil Nadu, TVK becomes the third force) സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി ഏകദേശം 70.2...

മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം: കെട്ടിടത്തിലേക്ക് വാഹനം ഇടിച്ച് കയറ്റിയ...

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ഉണ്ടായ ആക്രമണ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ജീവനക്കാർ വെടിവെച്ചു കൊന്നു. ഡിട്രോയ്റ്റ് നഗരത്തിനടുത്തുള്ള 'ടെംപിൾ ഓഫ് ഇസ്രയേൽ' സിനഗോഗിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.(Attack on Jewish synagogue in Michigan, Attacker who drove vehicle into...

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ: റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെ...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാൻ ഇറാൻ സമ്മതിച്ചതായി റിപ്പോർട്ടുകൾ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണിത്. എന്നാൽ ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല.(Safety of Indian ships...

വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്: നീണ്ട...

കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് താഴെയിറക്കി. മഞ്ചേരി സ്വദേശിയാണ് മണിക്കൂറുകളോളം അവരെയും മുൾമുനയിൽ നിർത്തിയത്.(Man climbs on top of water tank and threatens to commit suicide) ആയുധങ്ങളുമായാണ് യുവാവ് ടാങ്കിന് മുകളിൽ നിലയുറപ്പിച്ചിരുന്നത്. കല്ലുകൾ, കുപ്പിച്ചില്ലുകൾ,...

കോന്നി മെഡിക്കൽ കോളേജ് നോട്ടീസ് വിവാദം: ഡോ. ശിവപ്രസാദിന് മെമ്മോ; മറുപടി...

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ ആശുപത്രിയിലെ സൗകര്യക്കുറവുകൾ അക്കമിട്ടു നിരത്തി നോട്ടീസ് പതിച്ച സംഭവത്തിൽ ജനറൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദിന് മെമ്മോ നൽകി. ആശുപത്രി സൂപ്രണ്ട് നൽകിയ മെമ്മോയ്ക്ക് അടിയന്തരമായി മറുപടി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡോക്ടർ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി.(Konni Medical College notice controversy,...

‘ദൈവം എന്നെ രക്ഷിച്ചു’: വധശ്രമത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള...

ന്യൂഡൽഹി: ഗ്രേറ്റർ കൈലാഷിൽ നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ നിന്ന് താൻ രക്ഷപ്പെട്ടത് ദൈവകൃപ കൊണ്ടാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ബുധനാഴ്ച രാത്രി പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി വധശ്രമമുണ്ടായത്. സംഭവത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതു പ്രതികരണത്തിലാണ് അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചത്.(God saved me, Farooq Abdullah's first...

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥി തിരുവനന്തപുരത്ത് മരിച്ച നിലയിൽ: മൃതദേഹം കത്തിക്കരിഞ്ഞ...

തിരുവനന്തപുരം: മലപ്പുറം കൊളത്തൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ കുരുവമ്പലം പൊട്ടിപ്പാറ ഹൗസിൽ ബഷീറിന്റെ മകൻ മുഹമ്മദ് സിനാന്റെ (19) മൃതദേഹമാണ് വിജനമായ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.(Missing student from Malappuram found dead in Thiruvananthapuram) മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച...

ബാലതാരമായി തിളങ്ങിയ നടൻ ഹരിമുരളി മരിച്ച നിലയിൽ | Hari Murali

കണ്ണൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ ബന്ധുവിൻ്റെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Actor Hari Murali who shone as a child actor, found dead) ദിലീപ് ചിത്രം 'രസികനി'ലൂടെ സിനിമയിലെത്തിയ ഹരിമുരളി, ആ ചിത്രത്തിലെ പ്രകടനത്തിലൂടെ...

ദേശീയ പതാകയോട് അനാദരവ്: ഹാർദിക് പാണ്ഡ്യക്കെതിരെ പരാതി | Hardik Pandya

പൂനെ: ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്ന ആഘോഷങ്ങൾക്കിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യക്കെതിരെ പൂനെ പോലീസിൽ പരാതി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വിജയാഘോഷ വേളയിൽ പാണ്ഡ്യ ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്നാണ് ആരോപണം.( Lawyer alleges Hardik Pandya insulted national flag, files...

കടലിൽ ആക്രമണം ശക്തമാക്കി ഇറാൻ: US കപ്പലടക്കം തകർത്തു; ഒരാൾ കൊല്ലപ്പെട്ടതായി...

ടെഹ്‌റാൻ: പേർഷ്യൻ ഗൾഫിൽ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾക്ക് നേരെയാണ് അന്തർവാഹിനി ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ തകർന്ന കപ്പലുകളിലെ നിരവധി ജീവനക്കാരെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.(Iranian Underwater Drone Hits US-Owned Oil Tanker...