കെയ്‌റോ: യുഎസ്-ഇസ്രായേൽ സഖ്യം നടത്തുന്ന സൈനിക നടപടികൾക്കെതിരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ അയൽരാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഹമാസ്. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ഇറാന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഹമാസ്, എന്നാൽ ഇത് മേഖലയിലെ മറ്റ് അറബ് രാഷ്ട്രങ്ങളെ ബാധിക്കരുതെന്ന് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹമാസ് വിഷയത്തിൽ പരസ്യമായ നയതന്ത്ര നിലപാട് വ്യക്തമാക്കുന്നത്.(Hamas...
കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മാധവി (88), മകൻ സജീഷ് എന്നിവരാണ് മരിച്ചത്. രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.(Mother and son found dead inside house in Kozhikode )
മാധവിയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ്...
സരൺ: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.(A 10th grade student was gang-raped and thrown into...
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 15 ഞായറാഴ്ച രണ്ട് എയർലൈനുകളും ചേർന്ന് ആകെ 72 സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും.(72 services to West Asia today, Air India and Air...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, രാജ്യത്ത് ഗാർഹിക പാചകവാതക വിതരണത്തിന് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. പി എൻ ജി കണക്ഷനുള്ള വീടുകൾ തങ്ങളുടെ പക്കലുള്ള എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണുള്ളത്ക്കി.(Government Bars PNG Users from Holding LPG...
ഹവാന: കടുത്ത ഭക്ഷ്യക്ഷാമത്തിനും വൈദ്യുതി തടസ്സത്തിനുമെതിരെ ക്യൂബയിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം അക്രമാസക്തമാകുന്നു. മധ്യ ക്യൂബയിലെ മൊറോൺ നഗരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Anti-government protests intensify in Cuba)
വെള്ളിയാഴ്ച രാത്രി മൊറോണിൽ സമാധാനപരമായി ആരംഭിച്ച പ്രതിഷേധ റാലി ശനിയാഴ്ച പുലർച്ചെയോടെയാണ് അക്രമാസക്തമായത്. പ്രതിഷേധക്കാർ പാർട്ടി ഓഫീസിന്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യമുണ്ടാകുമെന്ന വാർത്തകൾ തള്ളി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനും സാധ്യതയില്ലെന്നും അവരാണ് തങ്ങളുടെ പ്രധാന പ്രത്യയശാസ്ത്ര ശത്രുവെന്നും പാർട്ടി ജോയിന്റ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.(BJP is an ideological enemy, Vijay's TVK rejects NDA alliance)
പാർട്ടിയുമായി...
ദുബായ്: സംഘർഷ സാഹചര്യങ്ങൾ മുതലെടുത്ത് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 17 പേർ ഇന്ത്യൻ പൗരന്മാരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിക്കുകയും രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി. ഇവർക്കെതിരെ അതിവേഗ വിചാരണയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.(Fake propaganda,...
തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിമരുന്നിന് അടിമകളാണെന്നും ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നും കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തെയും പ്രതിഷേധ രീതികളെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.(Many student organization leaders are drug addicts, Kerala University VC makes...
കൊച്ചി: സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറികളാണ് നടക്കുന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 35 ശതമാനം വോട്ട് വിഹിതം നേടുമെന്നും മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.(BJP will get 35% votes in Kerala, says K...