Parvathy

ഇറാൻ യുദ്ധത്തിനിടെ ആയുധ വിപണിയിൽ ട്രംപിൻ്റെ മക്കൾ: ഡ്രോൺ ഇടപാടുമായി ‘പവറസ്’...

ഫ്ലോറിഡ: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് അത്യാധുനിക പ്രതിരോധ ഡ്രോണുകൾ വിൽക്കാൻ ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപിന്റെ മക്കൾ. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പവറസ്' എന്ന ഡ്രോൺ നിർമ്മാണ കമ്പനിയാണ് ഗൾഫ് മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത്. എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും ഈ കമ്പനിയുടെ മുഖ്യ പിന്തുണക്കാരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Trump's sons...

ഹോർമുസ് കടലിടുക്കിൽ റഷ്യൻ കപ്പലുകൾക്ക് തടസ്സമില്ല: ലോകത്തെ അമ്പരപ്പിച്ച് പുടിൻ്റെ പ്രത്യേക...

മോസ്കോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും, തങ്ങളുടെ കപ്പലുകൾക്ക് സുഗമമായ പാത ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.(There is no obstacle for Russian ships in the Strait...

‘താടിക്ക് കിട്ടിയ ഇടിയിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല’: ഫ്രഞ്ച് പ്രസിഡൻ്റിനെ പരിഹസിച്ച്...

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ നാറ്റോ സഖ്യകക്ഷികൾ സഹകരിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും അദ്ദേഹത്തിന്റെ പത്നിയെയും ട്രംപ് പരിഹസിച്ചു. വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് ട്രംപിന്റെ വിവാദ പരാമർശങ്ങളുള്ളത്.(He Is Still Recovering,...

രമേശ് പിഷാരടിയെ തടഞ്ഞ സംഭവം: BJP കൗൺസിലർക്കെതിരെ പൊലീസിൽ പരാതി നൽകി...

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആണ് പാലക്കാട് ഡി വൈ എസ് പിക്ക് പരാതി നൽകിയത്.(Incident of stopping Ramesh Pisharody, Congress files police complaint against BJP councilor) ബിജെപി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലുള്ള...

FCRA നിയമ ഭേദഗതി ബിൽ: കേന്ദ്രത്തിന് മുന്നറിയിപ്പുമായി CBCI; ബിൽ പിൻവലിക്കണമെന്ന്...

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികളെച്ചൊല്ലിയുള്ള തർക്കം വോട്ടെടുപ്പിന് തൊട്ടുമുൻപ് രാഷ്ട്രീയ കേരളത്തിൽ ആളിപ്പടരുന്നു. ഇത് അവസാനത്തെ തിരഞ്ഞെടുപ്പല്ല എന്ന് കേന്ദ്ര സർക്കാരിന് കർശന മുന്നറിയിപ്പ് നൽകിക്കൊണ്ട് സി ബി സി ഐ രംഗത്തെത്തി. (FCRA Amendment Bill, CBCI warns Centre ) ഭേദഗതി ബിൽ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും...

മകളെ എത്തിക്കാൻ തടവുകാരിയോട് ആവശ്യപ്പെട്ടു: മഹാരാഷ്ട്രയിൽ പോലീസുകാരന് സസ്‌പെൻഷൻ | Prisoner

അക്കോള: പോലീസ് കസ്റ്റഡിയിലുള്ള യുവതിയോട് മകളെ ലൈംഗിക ആവശ്യങ്ങൾക്കായി എത്തിച്ചു നൽകാൻ ആവശ്യപ്പെട്ട 54-കാരനായ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ അക്കോള ജില്ലയിലാണ് നാടിനെ നാടുക്കിയ സംഭവം നടന്നത്. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജേഷ് ജാദവിനെതിരെയാണ് നടപടി.(Maharashtra policeman suspended for asking prisoner to bring daughter) 80 ലക്ഷം രൂപയുടെ...

മദ്യം വിളമ്പിയില്ല: മധ്യപ്രദേശിൽ വിവാഹ വേദിയിൽ വധുവരന്മാർക്കും ബന്ധുക്കൾക്കും ക്രൂരമർദ്ദനം | Alcohol

ഭോപ്പാൽ: വിവാഹാഘോഷത്തിനിടെ മദ്യം നൽകാത്തതിനെത്തുടർന്ന് പ്രകോപിതരായ അയൽവാസികൾ വധുവരന്മാരെയും ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലുള്ള പട്ടായ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വരന്റെ വീട്ടുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.(No alcohol served, Bride and groom and relatives brutally beaten at wedding venue in Madhya...

വോട്ട് പിടിക്കാൻ പണം: പുതുച്ചേരിയിൽ ഡ്രോൺ നിരീക്ഷണത്തിൽ 5 പേർ പിടിയിൽ;...

പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ പുതുച്ചേരിയിൽ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ച ഡ്രോണുകൾ നടത്തിയ പരിശോധനയിൽ രണ്ട് മണ്ഡലങ്ങളിലായി പണം വിതരണം ചെയ്ത അഞ്ച് പേരെ പിടികൂടി. ഇവരിൽ നിന്ന് 66,000 രൂപയും പിടിച്ചെടുത്തു. പുതുച്ചേരി തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഡ്രോൺ സാങ്കേതികവിദ്യ ഇത്തരത്തിൽ ഉപയോഗിക്കുന്നത്.(Money to...

ഇന്ധനവില കൂട്ടി ഷെൽ ഇന്ത്യ: ഡീസലിന് 25.01 രൂപയുടെ വർധന; പെട്രോളിന്...

ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടർന്ന് രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ ഷെൽ ഇന്ത്യ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇറാൻ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.(Shell India hikes fuel prices, Diesel...

വിവാഹം വീട്ടുകാർ എതിർത്തു: ഉത്തർപ്രദേശിൽ കമിതാക്കൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി...

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഭഗീരഥ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പരസ്പരം കൈകൾ കോർത്തുപിടിച്ചാണ് ഇരുവരും ട്രെയിനിന് മുന്നിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.(Families opposed marriage, In Uttar Pradesh, lovers committed suicide by jumping...