കൊച്ചി: കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണ്ണവില സംസ്ഥാനത്ത് ഇന്ന് വീണ്ടും വർദ്ധിച്ചു. പവന് 400 രൂപ വർദ്ധിച്ച് 1,18,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 14,810 രൂപയായി. ഇന്നലെ രണ്ടു തവണയായി 640 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വില തിരിച്ചുകയറിയത്.(Kerala Gold price hiked by...
പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. സംഭവത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടോടിയത്.(Hydrogen balloon explodes, Elephant goes feral; several injured)
രാത്രി എട്ട് മണിയോടെ കോട്ട മൈതാനത്തുനിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. എഴുന്നള്ളിപ്പിന് സമീപമുണ്ടായിരുന്ന ഹൈഡ്രജൻ ബലൂണിൽ തീപടർന്ന് അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ്...
കോഴിക്കോട്: സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് മന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സംഘടന ആരോപിച്ചു.(Health Minister Veena George's 'commission' remark, Ambulance owners and drivers' association steps up...
തിരുവനന്തപുരം: ബാധയൊഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പൂജാരി ബിനീഷ് (45) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി വെച്ചു.(Court finds priest guilty of raping the girl in a puja room)
2019-ലാണ് കേസിനാസ്പദമായ...
ചെന്നൈ: രാജസ്ഥാൻ റോയൽസ് വിട്ട് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലഭിച്ചത് ആരാധകരുടെ ആവേശകരമായ വരവേൽപ്പാണ്. ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ സഞ്ജു പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ ഗാലറി അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു.(Sanju Samson shakes up Chepauk on T20 World...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ചൈനയുടെ സി.എം-302 സൂപ്പർസോണിക് കപ്പൽവേധ മിസൈലുകൾ സ്വന്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. ചൈനയുടെ പ്രശസ്തമായ വൈ.ജെ.-12 മിസൈലിന്റെ കയറ്റുമതി പതിപ്പാണിത്.(Chinese missile to destroy American warships, Iran makes decisive move)
ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് ശേഷിയുണ്ട്. ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയിലുള്ള...
ബിജാപ്പൂർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ സുരക്ഷാസേനയുടെ ആക്രമണം തുടരുന്നു. വ്യാഴാഴ്ച ബിജാപ്പൂർ ജില്ലയിലെ ഇന്ദ്രാവതി നദീതീരത്ത് നടന്ന ഏറ്റുമുട്ടലിൽ യൂണിഫോം ധരിച്ച രണ്ട് മാവോയിസ്റ്റുകളെ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണെന്നാണ് വിവരം.(2 Maoists killed in encounter with security forces in Bijapur)
ഇന്ദ്രാവതി നദീതടത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ജി, എസ്.ടി.എഫ്,...
തിരുവനന്തപുരം: പേരൂർക്കടയിൽ രാത്രിയിൽ എസ്.എഫ്.ഐയുടെ പതാക അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ പതാക തിരികെ കെട്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർക്കട മേഖലയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ പതാക അഴിച്ചുമാറ്റിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി വളയുകയായിരുന്നു.(SFI's flag was taken down at night, DYFI makes Youth Congress...
മലപ്പുറം: അരീക്കോടിന് സമീപം മപ്പാലത്ത് മൂന്ന് പെൺകുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ ബിഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശി ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തത്. 5, 6, 11 വയസുള്ള പെൺകുട്ടികൾക്കാണ് ഈ ക്രൂരത നേരിടേണ്ടി...
തൃശ്ശൂർ: അന്നമനട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് (30) പരിക്കേറ്റത്. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന 'അത്തിക്കാവ് കാർത്തികേയൻ' എന്ന ആനയാണ് വിവേകിനെ ആക്രമിച്ചത്.(Elephant throws young man with trunk during temple festival, seriously injured)
ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്തേക്ക് ഏറ്റുന്ന ചടങ്ങിനിടെയായിരുന്നു...