കൊച്ചി: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസിനെതിരെ നടി ഹണി റോസ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല വിധി (Honey Rose GST Notice). വിവിധ സാമ്പത്തിക വർഷങ്ങളിലെ നികുതി വിവരങ്ങൾ ഒന്നിച്ച് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് റദ്ദാക്കിയത്.
ഓരോ വർഷത്തെയും നികുതി രേഖകൾ പ്രത്യേകമായി...
അഹമ്മദാബാദ്: പോർബന്തറിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ (IMBL) ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി (Gujarat Drug Bust 2026). 203 കിലോ തൂക്കം വരുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരിയാണ് (മെത്താംഫെറ്റാമൈൻ എന്ന് സംശയിക്കുന്നു) പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന രണ്ട് ഇറാൻ സ്വദേശികളെ...
തിരുവനന്തപുരം: അനന്തപുരിയുടെ ഉത്സവമായ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു (Attukal Pongala 2026). നഗരപരിധിയിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
ഉത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. മാർച്ച്...
കൊച്ചി: അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന 'ട്രേഡക്സ് കേരള 2026' ഉദ്ഘാടനം...
മലപ്പുറം: കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് സ്റ്റാൻഡ് തകർന്ന് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത് (Kondotty Water Tank Accident). ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഓടിട്ട വീടായതിനാൽ ഇരുമ്പ് കമ്പികൾ കൊണ്ടുള്ള സ്റ്റാൻഡിന് മുകളിലായിരുന്നു വാട്ടർ ടാങ്ക് സ്ഥാപിച്ചിരുന്നത്. സ്റ്റാൻഡിന്റെ...
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റംസാൻ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ച ആയിരിക്കുമെന്ന് പ്രമുഖ ഖാസിമാർ അറിയിച്ചു (Ramadan 2026 Kerala). ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കിയ ശേഷമായിരിക്കും വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലേക്ക് പ്രവേശിക്കുക.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ...
പല്ലേക്കലെ: കരുത്തരായ ഓസ്‌ട്രേലിയയെ പുറന്തള്ളി സിംബാബ്‌വെ ടി20 ലോകകപ്പിന്റെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി (Australia Out of T20 World Cup). പല്ലേക്കലെയിൽ നടക്കേണ്ടിയിരുന്ന അയർലൻഡ്-സിംബാബ്‌വെ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചതോടെയാണ് ഓസീസിന്റെ ലോകകപ്പ് സ്വപ്നങ്ങൾ പാതിവഴിയിൽ അവസാനിച്ചത്. ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഒരു ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.
ഗ്രൂപ്പ്...
കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സ് ഷോറൂമിൽ വൈകുന്നേരം ആറ് മണിയോടെ വൻ തീപിടുത്തമുണ്ടായി (Jayalakshmi Silks Kozhikode Fire). കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ആരംഭിച്ച തീ നിമിഷങ്ങൾക്കുള്ളിൽ മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. സംഭവസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പൊള്ളലേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ...
തിരുവനന്തപുരം: കേരളത്തിലെ ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകീകരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങുന്നു. പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ ബാറുകളും ഇനി മുതൽ രാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ പ്രവർത്തിക്കും. നിലവിൽ ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രം ലഭിച്ചിരുന്ന ഈ ആനുകൂല്യം എല്ലാ ബാറുകൾക്കും ഒരുപോലെ ലഭ്യമാക്കാനാണ് സർക്കാരിന്റെ...
ജനീവ: ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നിർണ്ണായകമായ സമാധാന ചർച്ചകൾ നടക്കവെ, അമേരിക്കയ്ക്കെതിരെ പടയൊരുക്കത്തിന്റെ സൂചന നൽകി ഇറാന്റെ പരമോന്നത നേതാവ് അയാത്തുള്ള ഖമനയ് (Ayatollah Khamenei vs Donald Trump). ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളെ ലക്ഷ്യം വെച്ചായിരുന്നു ഖമനയ്‌യുടെ പ്രതികരണം.
"യുദ്ധക്കപ്പലുകൾ അയക്കുമെന്ന് അമേരിക്ക എപ്പോഴും പറയുന്നു. എന്നാൽ ആ യുദ്ധക്കപ്പലുകളെ...