News Desk

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്

കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണ പണയ എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ആയി പുനര്‍നാമകരണം ചെയ്തു. 2025 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ ആകെ 113.93 കോടി രൂപയുടെ അറ്റാദായവും ശക്തമായ വരുമാന വര്‍ധനവും സുസ്ഥിര ത്രൈമാസ വളര്‍ച്ചയും കൈവരിച്ചു. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന...

കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍: ചിന്മയ വിദ്യാലയ കാട്ടാക്കടയ്ക്ക് ഒന്നാം സ്ഥാനം

തിരുവനന്തപുരം : ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതിയ തലമുറയുടെ ആശയങ്ങള്‍ അടുത്തറിയുന്നതിനായി ഫൈറ്റ് എഗൈന്‍സ്‌റ് ക്യാന്‍സര്‍ ടുഗെതര്‍' (ഫാക്ട്) എന്ന പേരില്‍ കിംസ്‌ഹെല്‍ത്ത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായി സംഘടിപ്പിച്ച ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ നവീന ആശയങ്ങളുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ട ക്യാമ്പയിനില്‍ ക്യാന്‍സര്‍ അവബോധം, പ്രതിരോധം നേരത്തെയുള്ള നിര്‍ണ്ണയം എന്നീ...

“മാധ്യമങ്ങൾ വികസനം മറച്ചുവെക്കുന്നു”; നവമാധ്യമങ്ങളിൽ ഇടപെടൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം |...

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങൾ വീഴ്ച വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Kannur Speech). നല്ല കാര്യങ്ങൾ തമസ്‌കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇത്തരം ഘട്ടങ്ങളിൽ നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു...

ജയലക്ഷ്മിയിലെ തീപിടുത്തം: വൻ ദുരന്തം ഒഴിവാക്കിയത് യുവാക്കളുടെ സമയോചിത ഇടപെടൽ; രക്ഷപ്പെട്ടത്...

കോഴിക്കോട്: നഗരമധ്യത്തിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തത്തിൽ നിന്ന് 156 ജീവനക്കാരും മുന്നൂറിലധികം ഉപഭോക്താക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (Jayalakshmi Silks Fire News). കെട്ടിടത്തിന് പുറത്ത് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സ്വാലിഹ്, നൗഫൽ എന്നീ യുവാക്കൾ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചതാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്. വൈകിട്ട് ആറ് മണിയോടെ കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത്...

ജയലക്ഷ്മിയിലെ തീപിടുത്തം: കോടികളുടെ നഷ്ടം; ആവർത്തിക്കുന്ന അപകടത്തിൽ ദുരൂഹത.? | Jayalakshmi...

കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലുണ്ടായ വൻ തീപിടുത്തത്തിൽ വൻ നാശനഷ്ടം (Jayalakshmi Silks Fire Loss). വിവാഹ സീസണും വരാനിരിക്കുന്ന റംസാൻ, വിഷു ആഘോഷങ്ങളും പ്രമാണിച്ച് എത്തിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രി ആരംഭിച്ച തീ ഇന്ന് പുലർച്ചയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്. 2023-ലെ തീപിടുത്തത്തിൽ നാല് കോടിയുടെ നഷ്ടം സംഭവിച്ചിരുന്നു. എന്നാൽ ഇത്തവണ...

‘അഞ്ച് കല്യാണം കഴിച്ചാൽ പിള്ളേർ വെറുതെയിരിക്കുമോ?’; രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം...

കൊച്ചി: സൈബർ ആക്രമണങ്ങൾക്കെതിരെ സർക്കാരിന്റെ സഹായം തേടിയ നടി രേഖ രതീഷിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കലാമണ്ഡലം സത്യഭാമ (Kalamandalam Sathyabhama vs Rekha Ratheesh). സോഷ്യൽ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങളെന്നും, ജീവിതത്തിലെ വ്യക്തിപരമായ തീരുമാനങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്നും സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചു. "അഞ്ചു കല്യാണം സാരി മാറുന്ന...

“ആളുകളെ ബാൻ ചെയ്യുന്നതിനിടയിൽ വേണം സിനിമ ചെയ്യാൻ”; ബി. ഉണ്ണികൃഷ്ണനെ ട്രോളി...

കൊച്ചി: നിവിൻ പോളി നായകനാകുന്ന 'പ്രതിഛായ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങ് ചിരിപ്പൂരമായി മാറി (Listin Stephen vs B Unnikrishnan). സിനിമാ സംഘടനകളുടെ തലപ്പത്തിരുന്ന് ബി. ഉണ്ണികൃഷ്ണൻ എടുക്കുന്ന തീരുമാനങ്ങളെയും വിലക്കുകളെയും പരസ്യമായി ട്രോൾ ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസംഗമാണ് സംഭവങ്ങളുടെ തുടക്കം. ലിസ്റ്റിന്റെ വക 'മാരക' ട്രോൾ "സാധാരണ സംവിധായകർക്ക് സംവിധാനം ചെയ്യുന്ന...

“കരാർ ഒപ്പിട്ട സിനിമയിൽ നിന്ന് നായകൻ വന്ന് എന്നെ പുറത്താക്കി”; ബോളിവുഡിലെ...

മുംബൈ: ബോളിവുഡിലെ ചേരിതിരിവുകളും നെപ്പോട്ടിസവും കാരണം തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് മനസ്സ് തുറന്ന് നടി പ്രിയങ്ക ചോപ്ര (Priyanka Chopra Nepotism Bollywood). കരാർ ഒപ്പിട്ട സിനിമയിൽ നിന്ന് പോലും ചില നടന്മാരുടെയും സംവിധായകരുടെയും ഇടപെടൽ മൂലം തന്നെ അപ്രതീക്ഷിതമായി ഒഴിവാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. 2007-ൽ 'സലാം-ഇ-ഇഷ്ഖ്' എന്ന സിനിമയുടെ സെറ്റിലിരിക്കെയാണ് താൻ കരാർ...

പത്തനംതിട്ടയിൽ അഞ്ചുവയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ | Pathanamthitta...

പത്തനംതിട്ട: അഞ്ചുവയസ്സുള്ള മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു (Pathanamthitta Crime News). കൂടൽ സ്വദേശി ഷിജു ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയെ നാട്ടുകാർ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ... ഷിജുവും ഭാര്യയും തമ്മിൽ...

കോഴിക്കോട് ജയലക്ഷ്മിയിലെ തീ അണച്ചു; രണ്ട് നിലകൾ പൂർണ്ണമായി കത്തിനശിച്ചു, കോടികളുടെ...

കോഴിക്കോട്: നഗരത്തെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തിയ ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം പൂർണ്ണമായും അണച്ചു (Jayalakshmi Silks Kozhikode Fire Update). വ്യോമസേനയുടെ അത്യാധുനിക ഫയർ ഫൈറ്റിംഗ് വാഹനവും ജില്ലയിലെ 18 ഫയർ യൂണിറ്റുകളും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈകുന്നേരം ആറ് മണിയോടെ ആരംഭിച്ച തീ രാത്രി എട്ടരയോടെയാണ് നിയന്ത്രണവിധേയമായത്. അതേസമയം , അപകടത്തിൽ കെട്ടിടത്തിന്റെ മൂന്നും നാലും...