കൊച്ചി: മധ്യകേരളത്തിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് കരുത്തേകി കളമശ്ശേരി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (CCRC) പ്രവർത്തനസജ്ജമായി (Cochin Cancer Research Centre). കിഫ്ബി ഫണ്ട് ഉപയോഗിച്ച് 450 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുള്ള മന്ദിരം നിർമ്മിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവേ, ക്യാൻസർ ചികിത്സാ രംഗത്ത് കേരളം വലിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി...
കൊച്ചി: ശബരിമല സന്നിധാനത്തെ ശ്രീകോവിൽ വാതിൽ കട്ടിളകളിലും ദ്വാരപാലക പാളികളിലും സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു (Sabarimala Gold Theft Case). മുൻപുണ്ടായിരുന്ന സ്വർണ പാളികൾ മാറ്റി പകരം സ്വർണം പൂശിയ വ്യാജ പാളികൾ സ്ഥാപിച്ചതായാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേർക്ക് പങ്കുള്ളതായി വ്യക്തമായെന്നും ഇവരെ ഉടൻ പ്രതിചേർക്കുമെന്നും സൂചനയുണ്ട്.
ദ്വാരപാലക പാളികളിൽ...
ലാഹോർ: ഫെബ്രുവരി 15-ന് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരമാകുന്നു (India vs Pakistan T20 World Cup). ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സന്നദ്ധത പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇതിനായി ചില പ്രധാന നിബന്ധനകൾ അവർ ഐസിസിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.
ഐസിസിയുടെ മൊത്തം...
ജമ്മു: ജമ്മു കശ്മീരിൽ അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയെ ഞെട്ടിച്ച് പോലീസിന്റെ വൻ വേട്ട (Jammu Kashmir Drug Bust). കള്ളനോട്ട് കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 1,937.80 ഗ്രാം കൊക്കെയ്ൻ സാംബ പോലീസ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 19.37 കോടി രൂപ...
ഓസ്ലോ: ജെഫ്രി എപ്‌സ്റ്റീനുമായുള്ള വഴിവിട്ട ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ നോർവീജിയൻ അംബാസഡർ മോന ജൂൾ രാജിവെച്ചു (Mona Juul Resignation). നയതന്ത്രരംഗത്തെ വിശ്വാസ്യത തകർന്ന സാഹചര്യത്തിലാണ് രാജിയെന്ന് നോർവേ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2019-ൽ ജയിലിൽ മരിച്ച എപ്‌സ്റ്റീൻ, മോന ജൂളിന്റെയും ഭർത്താവ് ടെർജെ ലാർസന്റെയും മക്കൾക്കായി പത്ത് മില്യൺ ഡോളർ (ഏകദേശം 83 കോടി രൂപ)...
കൊച്ചി: എറണാകുളം ചെല്ലാനത്ത് ഒമ്പത് വയസ്സുകാരൻ എനോയ് ജൂഡ് സ്വകാര്യ ബസിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ (Chellanam Bus Accident). അണ്ടിക്കടവ് പുളിക്കൽ വീട്ടിൽ പി.ഡി. ജോണിനെ (39) ആണ് കണ്ണമാലി പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജനുവരി 31-ന് ചെല്ലാനം ബസാർ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്നും...
ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം (Kanpur Hospital Fire). കാൺപൂർ ബ്രഹ്മ് നഗറിലെ രാജാ നഴ്സിംഗ് ഹോമിലാണ് നടുക്കുന്ന സംഭവം നടന്നത്. ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് കുഞ്ഞിനെ കിടത്തിയിരുന്ന വാമറിന് തീപിടിക്കുകയായിരുന്നു.
കാൺപൂർ ബക്കർഗഞ്ച് സ്വദേശികളായ അരുൺ നിഷാദ് - ബിട്ടു ദമ്പതികളുടെ ആദ്യത്തെ കൺമണിയാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ...
തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ സ്മരണയ്ക്കായി ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈക്യൂ തിയേറ്ററിൽ നടന്ന ‘വാൽക്കണ്ണെഴുതിയ മകരനിലാവ്’ ശ്രദ്ധാഞ്ജലി സംഗീത സാന്ദ്രമായി (S P Venkatesh Remembrance). തിങ്കളാഴ്ച നടന്ന ചടങ്ങ് കെ. ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
എസ്.പി. വെങ്കിടേഷിന്റെ സംഗീതം താളബോധത്തിൽ നിന്നും ചിറകടിച്ചുയർന്ന ഒന്നാണെന്ന് കെ. ജയകുമാർ അനുസ്മരിച്ചു....
കൊച്ചി: മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി (Pennum Porattum Trailer). സുട്ടു എന്ന നായയെ കേന്ദ്രകഥാപാത്രമാക്കി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം, ഫാന്റസിയും സോഷ്യൽ സറ്റയറും കലർന്ന ഒരു വേറിട്ട സിനിമാനുഭവമാകുമെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു.
മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ്...
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ 'കണ്ണട' എന്ന കവിതയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുച്ചപ്പുറത്ത് തുടക്കമാകുന്നു (Murukan Kattakada). 2026 ഫെബ്രുവരി 11-ന് കുച്ചപ്പുറം ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ചടങ്ങുകൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
റൈസിംഗ് സ്റ്റാർ ഗ്രന്ഥശാലയുടെ വജ്രജൂബിലി ആഘോഷങ്ങളും...