News Desk

ആറ്റുകാൽ പൊങ്കാല: ട്രെയിനുകൾക്ക് അധിക സ്റ്റോപ്പും പ്രത്യേക സർവീസുകളും; റെയിൽവേയുടെ ക്രമീകരണങ്ങൾ...

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ദക്ഷിണ റെയിൽവേ പ്രത്യേക യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി (Attukal Pongala 2026 Train Timings). തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചതിനൊപ്പം പ്ലാറ്റ്‌ഫോം ക്രമീകരണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാന സ്റ്റോപ്പുകൾ (മാർച്ച് 3-ന്): പേട്ട സ്റ്റോപ്പ്: കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി (12081), മംഗളൂരു - തിരുവനന്തപുരം...

വിവാഹാഘോഷത്തിനിടെ കൂട്ടക്കൊല; മൂന്ന് പേർ കുത്തേറ്റു മരിച്ചു, പ്രതികൾ പിടിയിൽ |...

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ വിവാഹച്ചടങ്ങുകൾക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി (Dhule Murder Case). സക്രി തഹ്‌സിലിലെ പിംലാനറിൽ ബുധനാഴ്ചയായിരുന്നു സംഭവം. സുരേഷ് ഗോസാവി (50), സാഹിൽ ഗോസാവി (35), ദേവേന്ദ്ര പവാർ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ നിസ്സാരമായ വാക്കുതർക്കമാണ് കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്. അക്രമിസംഘം...

കെഫോൺ കരുത്തിൽ കേരളം; ഒന്നര ലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കൈവരിച്ചു |...

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് (KFON Kerala) ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെഫോൺ എത്തിയത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ദൗത്യം സാക്ഷാത്കരിക്കാനാണ് കെഫോണിന്റെ തുടർച്ചയായ...

ഇന്ത്യയെ ആഗോള എഐ ഹബ്ബാക്കാൻ ടിസിഎസും ഓപ്പൺഎഐയും; വരുന്നത് ബൃഹത്തായ പദ്ധതികൾ

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും ഓപ്പണ്‍എഐയും വിവിധ മേഖലകളിലായുള്ള തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍, സാമൂഹ്യ മേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍ ഇതിന്‍റെ ഫലമായി സാധ്യമാകും. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍, ആഗോള വ്യാപകമായി നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള മാറ്റങ്ങള്‍, നിര്‍മിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കല്‍...

ആലപ്പുഴയിലെ ക്ഷേത്രങ്ങളിൽ ഇനി റോബോട്ടിക് ആനകൾ; ‘വിഷ്ണുദാസനും’ ‘രാമസേനാപതിയും’ എഴുന്നള്ളത്തിന് സജ്ജം...

ആലപ്പുഴ: ഉത്സവപ്പറമ്പുകളിൽ ആനകൾ നേരിടുന്ന ക്രൂരതകൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് (VFAES) എന്ന സംഘടന ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ കൈമാറി (Robotic Elephant Kerala). പാണാവള്ളി നീലംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമാണ് ഇവയെ സമർപ്പിച്ചത്. നീലംകുളങ്ങര ക്ഷേത്രത്തിലെ ആനയ്ക്ക് 'നീലംകുളങ്ങര...

സൻസ്‌കാര സ്കൂളിൽ അഡ്‌മിഷൻ ആരംഭിച്ചു; പ്ലസ് വണ്ണിന് ഒരു ലക്ഷം രൂപ...

മുത്തൂറ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സൻസ്‌കാര സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു (Sanskara School Kochi Admission). കൊച്ചി ഇൻഫോപാർക്ക് ഫേസ്-2ൽ പ്രവർത്തിക്കുന്ന സ്കൂളിൽ ടോഡ്‌ലർ (ഒരു വയസ്സ് മുതൽ) വിഭാഗം മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. പ്ലസ് വണ്ണിന് പ്രവേശനം നേടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് 1...

‘ജൽ വാണി’: ജലസംരക്ഷണത്തിനായി മിർച്ചി എഫ്.എമ്മിന്റെ രാജ്യവ്യാപക ക്യാംപെയിൻ; താപ്‍സി പന്നുവും...

കൊച്ചി: ശുദ്ധജല സ്രോതസുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ക്യാംപെയിന് തുടക്കമിട്ട് മിർച്ചി എഫ് എം (Mirchi FM Jal Vaani Campaign). 'ജൽ വാണി' എന്ന പേരിൽ ആരംഭിക്കുന്ന ക്യാംപെയിനിൽ അഭിനേത്രി താപ്‍സി പന്നു, ഗായകൻ മോഹിത് ചൗഹാൻ, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ ഭാഗമാകും. കേന്ദ്ര ജലസേചന വകുപ്പിന്റെയും...

പ്രവാസികൾക്കായി ഫെഡറൽ ബാങ്ക്; ഒരു കോടി രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി...

കൊച്ചി: പ്രവാസികൾക്കായി ഒരു കോടി രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന 'റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്ൻ ഫെഡറൽ ബാങ്ക് ആരംഭിച്ചു (Federal Bank NRI Insurance). എൻആർഇ, എൻആർഒ സേവിംഗ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി കുറഞ്ഞത് 2 ലക്ഷം രൂപ അയച്ച് 60 ദിവസത്തേക്ക് അക്കൗണ്ടിൽ നിലനിറുത്തുമ്പോൾ ഒരു വർഷത്തേക്കുള്ള...

സംസ്കൃത സർവ്വകലാശാലയിൽ ശ്രീശങ്കര കപ്പിന് തുടക്കമായി

ശ്രീശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കായിക പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീശങ്കര കപ്പിന് വേണ്ടിയുള്ള ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബോൾ ടൂർണമെന്റിന്റെ ആദ്യ ദിനത്തിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആദ്യ മത്സരത്തിൽ സെന്റ് ജോർജ് കോളേജ്, അരുവിത്തറയും സെന്റ് ജോസഫ് കോളേജ്, മൂലമറ്റവും ഏറ്റുമുട്ടി. അഞ്ച് സെറ്റ് വരെ...

ബദിയടുക്ക ക്രിക്കറ്റ് ഗ്രൗണ്ട് പൊളിക്കരുത്; കെ.സി.എയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ് |...

കൊച്ചി: കാസർഗോഡ് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി (KCA Badiyadka Cricket Ground Case). കയ്യേറ്റം ആരോപിച്ച് ഗ്രൗണ്ട് പൊളിച്ചുനീക്കാനുള്ള നീക്കത്തിന് കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. വിഷയത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തദ്ദേശ സ്വയംഭരണ, റവന്യൂ...