News Desk

തിരുവനന്തപുരത്ത് ഇനി ‘സ്മാർട്ട് ബിന്നുകൾ’; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ഐഒടി സാങ്കേതികവിദ്യ...

തിരുവനന്തപുരം: നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി അത്യാധുനിക ഐഒടി (Internet of Things) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ‘സ്മാർട്ട് ബിൻ’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷും ടെറുമോ പെൻപോൾ ലിമിറ്റഡ് സിഎംഡി ചേതൻ മക്കോമും ചേർന്ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു (Trivandrum Smart Bin Project). ഐഒടി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ...

ലോകകപ്പിലെ നാണക്കേട്: പാക് താരങ്ങൾക്ക് 16 ലക്ഷം രൂപ വീതം പിഴ...

കറാച്ചി: ടി20 ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (PCB) നടപടി. ടൂർണമെന്റിലെ മോശം പ്രകടനത്തിന് ഓരോ താരവും 16.28 ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്ന് ബോർഡ് ഉത്തരവിട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോൽവി വഴങ്ങിയപ്പോൾ തന്നെ ബോർഡ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന്...

ആർഎസ്പിയിൽ പൊട്ടിത്തെറി; ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ച് സജി ഡി. ആനന്ദ്...

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ ആർഎസ്പിയിൽ (RSP) ഭിന്നത രൂക്ഷമാകുന്നു (RSP Party Resignation Saji D Anand). പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് രാജിവെച്ചു. എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രന് ചവറയിൽ സീറ്റ് നിഷേധിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ഷിബു ബേബി ജോണിന്റെ നേതൃത്വത്തിനെതിരെ...

സൗദി എയർ ബേസിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; 5 ഡ്രോണുകൾ...

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വൻ ഡ്രോൺ ആക്രമണശ്രമം സൗദി സൈന്യം തകർത്തു (Prince Sultan Air Base Attack). അഞ്ച് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. എന്നാൽ ഇവ എയർ ബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ തകർക്കാൻ കഴിഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ...

പുഞ്ചകൃഷിയിൽ തണ്ടുതുരപ്പൻ ശല്യം; കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

പുഞ്ചകൃഷിയിൽ തണ്ടുതുരപ്പന്റെയും കതിർപ്പേനിന്റെയും സാന്നിധ്യം കാണുന്നതിനാൽ കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മൂടലോടുകൂടിയ നിലവിലെ കാലാവസ്ഥ കീടാക്രമണത്തിന് അനുകൂലമാണ്. കൊതുമ്പ് പരുവം കഴിഞ്ഞ് നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങുമ്പോള്‍ തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇത് കതിരുകള്‍ പൂര്‍ണ്ണമായി പതിരാകുന്ന വെണ്‍കതിര്‍ എന്ന അവസ്ഥയ്ക്ക് കാരണമാകാമെന്ന് കീടനിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധർ അറിയിച്ചു. കൊതുമ്പുസമയത്ത്...

വോള്‍ട്ടാസ് എഐ അധിഷ്‌ഠിത സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ എസി ബ്രാൻഡായ വോൾട്ടാസ്, ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എഐ അധിഷ്ഠിത വെർട്ടിസ് സ്പ്ലിറ്റ് എയർ കണ്ടിഷണറുകള്‍ വിപണിയിലവതരിപ്പിച്ചു. പുതിയ വെർട്ടിസ് എഐ സീരീസ് എയർ കണ്ടീഷണറുകള്‍ താപനില, ഈർപ്പം, ഉപയോഗ രീതികൾ എന്നിവ ബുദ്ധിപരമായി തിരിച്ചറിഞ്ഞ് വിവിധ കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് രൂപകല്പന ചെയ്‌തിരിക്കുന്നത്. അമിതമായ തണുപ്പ് ഒഴിവാക്കിക്കൊണ്ട്...

വേമ്പനാട് കായൽ പുനരുജ്ജീവനത്തിന് 1700 കോടിയുടെ പദ്ധതി നടപ്പാക്കും: ജില്ലാ കളക്ടർ

വേമ്പനാട് കായൽ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും കായൽ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും 1700 കോടി രൂപയുടെ ബൃഹത് പദ്ധതി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് 'പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ' രണ്ടാം ഘട്ടത്തിൻ്റെ ഉദ്ഘാടനവും മാലിന്യ ശേഖരണത്തിന് സജ്ജമാക്കിയ വള്ളത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും...

ഇന്ത്യയും കാനഡയും കൈകോർക്കുന്നു; ആണവോർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടം; സ്മോൾ മോഡുലാർ...

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, സിവിൽ ന്യൂക്ലിയർ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു (India Canada Nuclear Cooperation 2026). ഇതിന്റെ ഭാഗമായി അത്യാധുനികമായ സ്മോൾ മോഡുലാർ റിയാക്ടറുകൾ (Small Modular Advanced Nuclear Reactors) വികസിപ്പിക്കുന്നതിൽ സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയുടെ ആണവ നിലയങ്ങൾക്കായി 2.6...

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കേരളത്തിലെ മറ്റു പിന്നാക്ക/ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കളിൽ നിന്ന് സ്വയം തൊഴിൽ വായ്പയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിലേക്കായി വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. 6 മുതൽ 8 ശതമാനം വരെയാണ് പലിശനിരക്ക്. വായപകൾക്ക് പലിശയുൾപ്പെടെ പരമാവധി 84...

ഗസ്റ്റ് അധ്യാപക നിയമനം

കേരള സര്‍വകലാശാലയുടെ മുഹമ്മ കായിപ്പുറത്തു പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റീജിയണല്‍ സെന്ററില്‍ കോമേഴ്സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക പാനല്‍ തയ്യാറാക്കുന്നതിന് യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡേറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ രണ്ടു സെറ്റ് പകര്‍പ്പുകളുമായി...