News Desk

“ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ശാപം കിട്ടും”; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ...

കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കെ. മുരളീധരൻ (K Muraleedharan). എല്ലാ മേഖലയിലും അഴിമതി നടത്തുന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന് അദ്ദേഹം ആരോപിച്ചു. കാസർഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ഭഗവാന്റെ സ്വത്ത് വരെ കവർന്നെടുത്ത സർക്കാരാണിത്. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക്...

കേരള പൊലീസിൽ വൻ അഴിച്ചുപണി; 24 ഡി.വൈ.എസ്.പിമാർക്കും 3 എ.എസ്.പിമാർക്കും സ്ഥലംമാറ്റം...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥ നിരയിൽ വ്യാപകമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടപ്പിലാക്കി സർക്കാർ (Kerala Police Transfers). മൂന്ന് എ.എസ്.പിമാർക്കും 24 ഡി.വൈ.എസ്.പിമാർക്കുമാണ് പുതിയ നിയമനം നൽകിയത്. ഭരണപരമായ സൗകര്യങ്ങൾ കണക്കിലെടുത്താണ് ഈ അഴിച്ചുപണിയെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. വി.കെ. രാജുവിനെ തൃശൂർ ക്രൈംബ്രാഞ്ച് ഒന്നിൽ നിന്ന് എറണാകുളം റൂറൽ എ.എസ്.പിയായി നിയമിച്ചു. ടി.ബി....

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആറാം കിരീടം; ഇംഗ്ലണ്ടിനെ തകർത്ത് ഹരാരെയിൽ...

ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഇന്ത്യയ്ക്ക് ആറാം കിരീടം (Under-19 World Cup 2026). ഫൈനലിൽ 100 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിന് ഓൾഔട്ടായി. സ്കോർ : ഇന്ത്യ: 411/9 (50 ഓവർ) ഇംഗ്ലണ്ട്: 311 (44.2...

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീണു, അതീവ ജാഗ്രത...

ചെന്നൈ: അഡയാർ മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു (Bird Flu Chennai). ചത്ത പക്ഷികളുടെ സാമ്പിളുകളിൽ മാരകമായ H5N1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കേന്ദ്ര സർക്കാർ തമിഴ്‌നാടിന് കർശന നിർദ്ദേശങ്ങൾ നൽകി. മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും രോഗം പടരാതിരിക്കാൻ "വൺ ഹെൽത്ത്" (One Health) പ്രോട്ടോക്കോൾ പാലിക്കാൻ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾക്ക്...

മകളുടെ വിവാഹദിനത്തിൽ ദുരന്തം; ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലിരുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരി...

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജന്റ് തുഷാർ ഗേലാനി (58) അന്തരിച്ചു (Surat Real Estate Agent death). മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ സ്വയം വെടിവെച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം, വിവാഹ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഫെബ്രുവരി ഒന്നിനാണ് ഗേലാനി സ്വന്തം വീട്ടിൽ വെച്ച്...

“പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസ്”; സോണിയാ ഗാന്ധിയുമായുള്ള ബന്ധമെന്തെന്ന് മുഖ്യമന്ത്രി |...

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് തണലൊരുക്കിയത് കോൺഗ്രസ് ഭരണകൂടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). 2004-ലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡാണ് പോറ്റിയെ ശബരിമലയിൽ നിയമിച്ചതെന്നും, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന ഇന്നത്തെ ഉന്നത കോൺഗ്രസ് നേതാവാണ് ഇതിന് സൗകര്യമൊരുക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതിസുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയിൽ പോലും ഉണ്ണികൃഷ്ണൻ പോറ്റിക്ക്...

പേരാമ്പ്രയിൽ വീട്ടിനുള്ളിൽ അതിക്രമം; അമ്മയ്ക്കും രണ്ട് വയസ്സുകാരിയ്ക്കും നേരെ മുളകുപൊടി എറിഞ്ഞ്...

പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം (Kozhikode robbery attempt). പേരാമ്പ്ര സ്വദേശി റമീസയ്ക്കും കുഞ്ഞിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. റമീസ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കെയാണ് അക്രമി വീടിനുള്ളിൽ കടന്നത്. തുടർന്ന് റമീസയുടെയും അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെയും മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.ആക്രമണത്തിന്...

കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കും മുൻപ് കൈകൂപ്പി പ്രാർത്ഥന; പ്രശസ്ത...

സോളാപുർ: മഹാരാഷ്ട്രയിലെ സോളാപുരിൽ പ്രമുഖ വ്യവസായിയും മുൾട്ടാണി ബേക്കറി ഉടമയുമായ സുനിൽ മോത്തിലാൽ സദരംഗാനി (59) ജീവനൊടുക്കി (Multani Bakery Solapur). വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്നാണ് ഇദ്ദേഹം താഴേക്ക് ചാടിയത്. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കെട്ടിടത്തിന് മുകളിൽ നിന്ന് അദ്ദേഹം കൈകൂപ്പി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉച്ചയോടെ അപ്പാർട്ട്മെന്റിലെത്തിയ സദരംഗാനി...

എയര്‍ ഇന്ത്യയുടെ ആദ്യ ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് തുറന്നു

കൊച്ചി: എയര്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ആരംഭിച്ചു. ഫെബ്രുവരി 16 മുതല്‍ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കും ഗോള്‍ഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങള്‍ക്കും സ്റ്റാര്‍ അലയന്‍സ് അംഗങ്ങള്‍ക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്ന് നല്‍കും. യാത്രക്കാര്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഈ...

സി.കെ. നായിഡു ട്രോഫി: ഗോവയ്ക്കെതിരെ കേരളം 255 റൺസിന് പുറത്ത്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 255 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ ഷോൺ റോജറാണ് കേരള ബാറ്റിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ കെ.സി.എ...