News Desk

സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത്...

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. 364 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി. നായരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്....

“പോറ്റിക്കൊപ്പം ഫോട്ടോയുള്ള പിണറായിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?”; സർക്കാരിനെതിരെ വി.ഡി. സതീശൻ...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് അറിഞ്ഞുകൊണ്ടല്ല ആരും ഫോട്ടോ എടുക്കുന്നതെന്നും, പോറ്റിയുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും...

“പെരുമ്പാവൂർ കൈവിട്ടു പോകരുത്”; ലഹരി മാഫിയക്കെതിരെ ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണയുമായി സന്തോഷ്...

കൊച്ചി: അതിഥി തൊഴിലാളികളുടെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിൽ ലഹരി ഇടപാടുകളും മറ്റ് അനാശ്യാസ്യ പ്രവർത്തനങ്ങളും വർദ്ധിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് (Santhosh Pandit-Perumbavoor Drug Issue). സാധാരണക്കാർക്ക് നടക്കാൻ പോലും കഴിയാത്ത വിധം പല തെരുവുകളും ലഹരി മാഫിയയുടെ പിടിയിലാണെന്ന വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് പണ്ഡിറ്റിന്റെ പ്രതികരണം. പെരുമ്പാവൂരിലെ ലഹരി വേട്ട തടയുവാൻ മുന്നിട്ടിറങ്ങിയ...

‘ഏലേലം കിളിയേ’ തരംഗമാകുന്നു; സിതാരയുടെ സ്വപ്ന പദ്ധതിയിൽ അതിഥിയായി മഞ്ജു വാര്യർ...

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗായിക സിതാര കൃഷ്ണകുമാറിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി (Manju Warrier New Look). സിതാരയുടെ 'പ്രൊജക്ട് മലബാറിക്കസ്' പുറത്തിറക്കിയ പുതിയ ഗാനം ‘ഏലേലം കിളിയേ’യിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ സ്ക്രീനിലെത്തുന്നു. മനോഹരമായ മലബാറി മേക്കോവറിൽ മഞ്ജു പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ നേരത്തെ തന്നെ വൈറലായിരുന്നു. തന്റെ ഒരു വലിയ ആഗ്രഹം...

“ഗപ്പിയുടെ അവസ്ഥ ആശാന് ഉണ്ടാവരുത്”; പ്രേക്ഷകരോട് അഭ്യർത്ഥനയുമായി ഇന്ദ്രൻസ് | Indrans...

കൊച്ചി: ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോഴും തിയേറ്ററുകളിലെ ജനപങ്കാളിത്തത്തിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ ഇന്ദ്രൻസ് (Indrans Aashan Movie). സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം സിനിമ തിയേറ്ററിൽ തന്നെ കണ്ട് പിന്തുണയ്ക്കണമെന്ന് വൈകാരികമായി ആവശ്യപ്പെട്ടത്. സിനിമ സിനിമയ്ക്കുള്ളിലെ കഥയാണ് പറയുന്നത്. തന്നോടൊപ്പം നൂറോളം പുതുമുഖങ്ങൾ...

പാലക്കാട് നാടിനെ നടുക്കിയ അപകടം; കാറിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ്...

പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു (Palakkad Accident). കൽപ്പത്തി കുന്നുംപുറം സ്വദേശി ഫൈസൽ (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പാലക്കാട് കല്ലേക്കാട് വെച്ചായിരുന്നു അപകടം. ഫൈസലും മകനും ബൈക്കിൽ സഞ്ചരിക്കവെ അമിതവേഗതയിലെത്തിയ കാർ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫൈസൽ റോഡിന്റെ ഒരു വശത്തേക്കും മകൻ...

പെരുമ്പാവൂരിൽ പോലീസിന്റെ വൻ പരിശോധന; ഒൻപത് മയക്കുമരുന്ന് കേസുകൾ, മൂന്ന് സ്ത്രീകൾ...

പെരുമ്പാവൂർ: അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ലഹരി വ്യാപനം കൂടുന്നുവെന്ന പരാതിയെത്തുടർന്ന് പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ വ്യാപക പരിശോധന (Perumbavoor Police Raid). റൂറൽ എസ്.പി കെ.എസ്. സുദർശൻ, എ.എസ്.പി ഹാർദിക് മീണ എന്നിവരുടെ നേതൃത്വത്തിൽ ഭായ് കോളനി, ലോഡ്ജുകൾ, മാർക്കറ്റുകൾ, ബസുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയ്ക്കിടെ മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും...

തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ട്...

തൃശൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ (Thrissur Drug Bust). കുന്നംകുളം ചെറുവത്തൂർ സ്വദേശി റിവിൻസ് (24), അടുപ്പുട്ടി മുകുളശേരി സ്വദേശി അക്ഷയ് (24) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസിന്റെ ഡാൻസാഫ് (DANSAF) സംഘം പിടികൂടിയത്. പ്രതികൾ ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പീച്ചി സ്റ്റേഷൻ...

സെക്രട്ടേറിയറ്റിൽ ‘ചായകുടി’ പൊടിപൊടിച്ചു; മൂന്ന് മാസത്തെ ബിൽ 6 ലക്ഷം രൂപ,...

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ (Kerala Secretariat Tea Bill). കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ബിൽ തുകയായ 6,05,434 രൂപ അനുവദിച്ചുകൊണ്ട് പൊതുഭരണ അക്കൗണ്ട്സ് വിഭാഗം ഉത്തരവിറക്കി. ശരാശരി കണക്കാക്കിയാൽ മാസം രണ്ട് ലക്ഷം രൂപയാണ് ചായയ്ക്കും...

ചെറുവത്തൂരിൽ തീപിടുത്തം; ആർടിഒ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കത്തിനശിച്ചു | Cheruvathur fire

ചെറുവത്തൂർ: ചെറുവത്തൂർ പഴയ ചെക്ക് പോസ്റ്റിന് സമീപം ഞായറാഴ്ച വൈകുന്നേരമുണ്ടായ തീപിടുത്തത്തിൽ മോട്ടോർ വാഹന വകുപ്പ് (RTO) കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം (Cheruvathur fire). ഴയ ചെക്ക് പോസ്റ്റ് പരിസരത്തും തൊട്ടടുത്തുള്ള രാമകൃഷ്ണന്റെ പറമ്പിലുമാണ് തീ പടർന്നത്. കടുത്ത ചൂടിനെത്തുടർന്ന് പറമ്പിലെ കരിയിലകൾക്കും ഉണങ്ങിയ പുല്ലിനും തീ പിടിച്ചതാകാമെന്നാണ്...