News Desk

നിർമ്മാണ മേഖലയ്ക്ക് കരുത്തേകി അംബുജ സിമന്റ്‌സ്; പത്ത് വർഷത്തിനിടെ നൂറിലധികം പദ്ധതികൾ...

കൊച്ചി: ലോകത്തിലെ ഒൻപതാമത്തെ വലിയ നിർമ്മാണ സാമഗ്രികളുടെ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്‌സ്, കേരളത്തിലെ നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു (Ambuja Cements Kerala). മികച്ച ഉൽപ്പന്നങ്ങൾക്കും സാങ്കേതിക മികവിനുമൊപ്പം സംരംഭകർക്ക് നൽകുന്ന പിന്തുണയും കമ്പനിയുടെ വളർച്ചയിൽ നിർണ്ണായകമാകുന്നു. എറണാകുളം സ്വദേശിയായ ശിവിൻ രവിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനമായ യൂണിറ്റി ഹൈറ്റ്‌സ്...

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ ജാമ്യാപേക്ഷയിൽ 18-ന് വിധി; കോടികളുടെ നിക്ഷേപം കണ്ടെത്തിയെന്ന്...

കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാൻ മാറ്റി (Sabarimala Gold Theft Case). തന്ത്രിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വൻ നിക്ഷേപങ്ങളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു പ്രോസിക്യൂഷൻ വാദം നടന്നത്. കുന്നത്തുകളത്തിൽ ചിട്ടി...

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഉഖ്‌റുലിൽ 5 ദിവസം കർഫ്യൂ, ഇന്റർനെറ്റ് നിരോധിച്ചു...

ഇംഫാൽ: സമാധാന അന്തരീക്ഷം നിലനിന്നിരുന്ന മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ സംഘർഷം കനത്തതോടെ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി (Manipur violence 2026). തിങ്കളാഴ്ച രാത്രി ലിത്തൻ സരെയ്‌ഖോങ് ഗ്രാമത്തിലുണ്ടായ അക്രമങ്ങളെത്തുടർന്ന് അഞ്ച് ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയോടെ ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ...

നടൻ നിരഞ്ജ് മണിയൻപിള്ള രാജുവിന്റെ വാഹനം കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു; അപകടം കൊടുങ്ങല്ലൂരിൽ...

തൃശൂർ: സിനിമാ പ്രൊമോഷൻ പരിപാടികൾക്കായി യാത്ര ചെയ്യുകയായിരുന്ന നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു Niranj Maniyanpilla Raju Accident(). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ വെച്ച് നിരഞ്ജിന്റെ വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 'മസ്തിഷ്ക മരണം' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും...

ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങി ‘കോപ്പിയടി’; മക്കൾക്കായി മതിൽ ചാടി മാതാപിതാക്കൾ, മഹാരാഷ്ട്രയിൽ...

മുംബൈ: പരീക്ഷാ ഹാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ജനലിലൂടെയും മതിൽ ചാടിക്കടന്നും കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങൾ പുറത്ത് Maharashtra Board Exam Cheating(). മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു സ്വകാര്യ ജൂനിയർ കോളേജിലാണ് സംഭവം. പരീക്ഷാ തട്ടിപ്പ് തടയാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന...

തിരഞ്ഞെടുപ്പ് അടുക്കുന്നു; കേരളത്തിൽ ഉദ്യോഗസ്ഥരുടെ വൻ സ്ഥലംമാറ്റത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ...

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക നീക്കം (Kerala Assembly Election 2026). തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിന്ന് മാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം...

സൈഡസ് ഫൗണ്ടേഷന്‍റെ മേഹാ പട്ടേലിന്‍റെ പിന്തുണയോടെ കൊച്ചി-മുസിരിസ് ബിനാലെയില്‍ അതുല്യ പ്രകടനവുമായി...

കൊച്ചി: സൈഡസ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഹാ പട്ടേലിന്‍റെ പിന്തുണയോടെ കൊച്ചി-മുസിരിസ് ബിനാലെയില്‍ ലോക പ്രശസ്തയായ മറീന അബ്രാമോവികിന്‍റെ ആവേശോജ്വല പ്രകടനം അരങ്ങേറി. പുതിയൊരു ശൈലിക്ക് തുടക്കമിട്ട സെര്‍ബിയന്‍ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് മറീന അബ്രാമോവിക്. സമകാലിക കലയുടെ ചര്‍ച്ചകളില്‍ ശരീരം, സാന്നിധ്യം, കാണികളുടെ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന, കഠിനമായ ആത്മനിയന്ത്രണം ആവശ്യമുള്ള വിപ്ലവാത്മകമായ...

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 38 ഓവറിൽ 148 റൺസിന് പുറത്തായി. ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് നൽകിയ...

ലഹരി ഉപേക്ഷിക്കൂ, ഫിറ്റ്നസ് വീണ്ടെടുക്കൂ; കേരളത്തിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ മാരത്തൺ...

കൊച്ചി: യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇൻഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ നാലാം എഡിഷൻ ഈമാസം 15ന് കൊച്ചി ഇൻഫോപാർക്കിൽ നടക്കും. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, പൊലീസ്- ആർമി- നേവി സേനാംഗങ്ങൾ, ബാങ്കിങ് മേഖലയിലെ...

അറബ് ഹെൽത്ത് 2026: ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ അടുത്തറിഞ്ഞ്...

അറബ് ഹെൽത്ത് 2026ന്റെ ഭാഗമായുള്ള ആസ്റ്റർ ബൂത്ത് സന്ദർശിച്ച് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ, ഉപജീവന മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ. ജിസിസി മേഖലയിലും ഇന്ത്യയിലും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ശക്തമായ സാന്നിധ്യത്തെ എടുത്തുകാണിക്കുന്നതായിരുന്നു അറബ് ഹെൽത്ത് 2026ലെ ആസ്റ്റർ ബൂത്ത്. സന്ദർശന വേളയിൽ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ...