തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വിവാദ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയെ പോലീസ് പ്രതി ചേർത്തു (R Sreelekha ). സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖയെ കേസിലെ അഞ്ചാം പ്രതിയാക്കിയാണ് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം ഡെപ്യൂട്ടി...
ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കമ്പത്ത് പടക്കനിർമ്മാണശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് മരണം (Cumbum Fireworks Blast). തേനി കുംഭനഗരത്തിലെ ലക്ഷ്മി പടക്കനിർമ്മാണശാലയിലാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടം പൂർണ്ണമായും തകർന്നു. തിരഞ്ഞെടുപ്പ് അവധിക്ക് ശേഷം ശനിയാഴ്ച രാവിലെ പടക്കനിർമ്മാണശാല തുറക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.
അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടർ തുറക്കുന്നതിനിടെ...
കൊല്ലം: ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർ.എസ്.പി. പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് ആരോപണം (Bindhu Krishna Kollam). കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ച് ആർഎസ്പി ലോക്കൽ സെക്രട്ടറിയും സിപിഎം ജില്ലാ നേതാക്കളും കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം പുകയുന്നത്.
കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഈ രഹസ്യ ചർച്ച നടന്നതെന്നാണ്...
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി (Kerala Power Crisis 2026). ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് മൂലമല്ല, മറിച്ച് ഓവർ ലോഡ് കാരണം ട്രാൻസ്‌ഫോമറുകൾ ഡ്രിപ്പ് ആകുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ട്രാൻസ്‌ഫോമറിനും നിശ്ചിത കപ്പാസിറ്റിയുണ്ട്. വേനൽ കടുത്തതോടെ വൈദ്യുതി...
കൊച്ചി: സോഷ്യൽ മീഡിയയിലെ തമാശ കലർന്ന വീഡിയോകളിലൂടെയും അഭിമുഖങ്ങളിലൂടെയും സുപരിചിതനായ അലിൻ ജോസ് പെരേരയും നടൻ ജയസൂര്യയും ഒന്നിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Jayasurya- Alin Jose Perera). ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു അലിൻ.
പൂജ ചടങ്ങിനിടെ ജയസൂര്യയോടൊപ്പം സെൽഫി എടുക്കാൻ അനുവാദം ചോദിച്ച അലിന് താരം സന്തോഷത്തോടെ...
തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത് വി (Thrissur Drowning Accident). തൃശൂർ വല്ലക്കുന്നിലെ ചെമ്മീൻചാലിന് അരികിലുള്ള കുളത്തിൽ വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ബാച്ചിലർ ഓഫ് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് (BPO) ഒന്നാം വർഷ വിദ്യാർത്ഥിയായ അച്ചു പഠനാവശ്യാർത്ഥം...
അമൃത്സർ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (NCB) കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിഎസ്എഫ് ജവാൻ ജസ്‌വീന്ദർ സിംഗിന്റെ ശരീരത്തിൽ 34 മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (BSF Jawan Death). പഞ്ചാബിലെ അമൃത്സറിൽ വെച്ച് എൻസിബി ഉദ്യോഗസ്ഥർ ജസ്‌വീന്ദറിനെ ക്രൂരമായി മർദ്ദിച്ചുവെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടുകൾ. അമൃത്സറിലെ ജില്ലാ സിവിൽ ആശുപത്രിയിൽ...
താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ 19 വയസ്സുകാരിയായ ബിരുദ വിദ്യാർത്ഥിനിയെ അജ്ഞാതൻ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമിച്ചു (Thamarassery Student Attack). കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് സംഭവം. അക്രമി മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച് വിദ്യാർത്ഥിനിയെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
കാരാടി പാൽ സൊസൈറ്റിക്ക് സമീപം വാടക വീടിനുള്ളിലാണ് അതിക്രമം നടന്നത്. ഗൃഹനാഥയും...
കോഴിക്കോട്: വടകരയിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി കെ.കെ. രമ എംഎൽഎ (K.K. Rema). തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് സിപിഎം ഇപ്പോൾ 'ഡീൽ' ആരോപണം ഉന്നയിക്കുന്നതെന്ന് രമ പരിഹസിച്ചു. പിണറായി സർക്കാരിന്റെ ഭരണവിരുദ്ധതയ്ക്കെതിരെ ജനങ്ങൾ ഒന്നിച്ചു പ്രതികരിക്കുന്നതിൽ പാർട്ടി വ്യത്യാസമില്ലെന്നും അവർ...