കോഴിക്കോട്: വടകര ചാനിയംകടവിൽ കലുങ്കിനടിയിൽ കണ്ടെത്തിയത് വ്യാജ ബോംബുകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോധപൂർവ്വം ഭീതി പടർത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത തുടരുന്നതിനിടയിലാണ് സംഭവം.(Fake bombs found at Chaniyamkadavu, Police confirm)
വടകര ചാനിയംകടവ് പ്രദേശം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലീഗ് - സിപിഎം സംഘർഷത്തെത്തുടർന്ന് കലുഷിതമാണ്. കഴിഞ്ഞ...
കൊല്ലം: പുനലൂരിൽ കല്ലടയാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.(Woman's body found in Kallada River, Not identified)
പുനലൂർ ശിവൻകോവിൽ ഭാഗത്ത് പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. ഉടൻതന്നെ അധികൃതർ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ ഭീകരതയിൽ നിന്ന് ഷൊർണൂർ കവളപ്പാറ സ്വദേശി ഉണ്ണികൃഷ്ണൻ ഇനിയും മോചിതനായിട്ടില്ല. ഇത് രണ്ടാം തവണയാണ് ഉഗ്രസ്ഫോടനങ്ങളിൽ നിന്ന് ഉണ്ണികൃഷ്ണൻ അത്ഭുതകരമായി രക്ഷപ്പെടുന്നത്.(Defeated death twice, Unnikrishnan narrowly escapes Mundathikode tragedy)
15 വർഷങ്ങൾക്ക് മുൻപ് പാലക്കാട് വാണിയംകുളം ത്രാങ്ങാലിയിലുണ്ടായ വെടിക്കെട്ട് അപകടത്തിലും ഉണ്ണികൃഷ്ണൻ മരണത്തെ തൊട്ടുപിന്നിലാക്കിയിരുന്നു. അന്ന് 12...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബംഗാളിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ്. ഈ നീക്കം വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ആരോപിച്ച് ഡെറിക് ഒബ്രയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.(Special train to influence voters, TMC approaches Election Commission...
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും കുറ്റവാളികളോട് ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(India will never bow before forces spreading hatred, fear, says Rahul on Pahalgam attack anniversary
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് രാഹുൽ ഗാന്ധി...
മടിക്കേരി: കർണാടകയിലെ കുടഗിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരി ക്രൂരമായ പീഡനത്തിനിരയായി. വാഷിംഗ്ടൺ സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ജീവനക്കാരനെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.(US woman raped in Karnataka, Homestay owner and employee arrested)
ഹോംസ്റ്റേയിൽ വെച്ച് ജാർഖണ്ഡ് സ്വദേശിയായ ജീവനക്കാരൻ യുവതിയെ മുറിക്കുള്ളിൽ കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു....
ന്യൂഡൽഹി: ട്രംപ് ഭരണകൂടം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ കടുത്ത നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കോൺഗ്രസിന്റെ വ്യക്തമായ പിന്തുണയില്ലാതെ 'എമർജൻസി പവർ ലോ' ഉപയോഗിച്ചാണ് ഈ നികുതികൾ നടപ്പിലാക്കിയതെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. ഇതോടെ, യുഎസ് വ്യാപാര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റീഫണ്ട് നടപടികൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.(India May...
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ചതായി കോൺഗ്രസ്. ഏപ്രിൽ 23-ന് കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടികളാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.(Rahul Gandhi's Bengal rally fails to get police nod, Congress hits out at Mamata)
രാഹുൽ ഗാന്ധി...
പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള ബന്ധം മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെ, വൻ പ്രഹരശേഷിയുള്ള ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. കിം ജോങ് ഉന്നും മകൾ കിം ജൂ എയ്‌യും നേരിട്ടെത്തിയാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തെ സിൻപോയിൽ നിന്നാണ് ഈസ്റ്റ് സീ ലക്ഷ്യമാക്കി മിസൈലുകൾ...
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ സൈനിക കമാൻഡറുടെ പരസ്യ ഭീഷണി. ഇറാന്റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ മറ്റ് സൗകര്യങ്ങളോ വിട്ടുനൽകിയാൽ മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ എന്നെന്നേക്കുമായി തകർക്കുമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുന്നറിയിപ്പ്.(Prepare to say goodbye to...