മോസ്കോ: പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള ഊർജ്ജ വിപണികളെ തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വരും ആഴ്ചകളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പൂർണ്ണമായും നിലച്ചേക്കാമെന്നും ഇത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യയിലെ എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.(Global energy...
ന്യൂഡൽഹി: വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. അതേസമയം, വിചാരണക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സമർപ്പിച്ച അപേക്ഷയിൽ കോടതി മുഹമ്മദ് നിഷാമിനും സർക്കാരിനും നോട്ടീസ് അയച്ചു.(Chandrabose murder case, Supreme Court postpones consideration of accused's bail...
തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.(Heatwave in Kerala, Disaster Management Authority issues high alert)
കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിലെ മൂന്നാറിൽ...
തിരുവനന്തപുരം: കന്യാകുമാരി മുട്ടം തീരത്ത് മത്സ്യബന്ധന ബോട്ടിനെ ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ നടന്ന അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പൽ നിലവിൽ വിഴിഞ്ഞം പുറംകടലിൽ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.(Panama ship that rammed fishing boat taken into custody)
കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന്...
സിഡ്നി: ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ടീം ഹോട്ടലിൽ നിന്നും മാറിയ അഞ്ച് ഇറാൻ വനിതാ ദേശീയ ടീം അംഗങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നൽകി. ഓസ്‌ട്രേലിയൻ മന്ത്രി ടോണി ബർക്ക് ആണ് ഈ വിവരം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. താരങ്ങളെ തിരിച്ചയക്കരുതെന്നും അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് ഓസ്‌ട്രേലിയൻ...
തിരുവനന്തപുരം: മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണങ്ങളെത്തുടർന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്കും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.(Serious Allegations against KB Ganesh Kumar, Youth Congress prepares for...
കൊച്ചി: ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് തൽക്കാലം നടപ്പിലാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ഇനി ഒരു പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരില്ല. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.(Vehicle restriction order in Lakshadweep...
ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ തങ്ങളുടെ രാജ്യം യാതൊരു കാരണവശാലും പക്ഷം പിടിക്കില്ലെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡർ ഹുസൈൻ ഹസ്സൻ മിർസ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും തങ്ങളുടെ മണ്ണ് ആർക്കും യുദ്ധഭൂമിയാക്കാൻ വിട്ടുകൊടുക്കില്ലെന്നും പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.(One call from PM Modi to Israel, Iran can stop...
ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്ഥാൻ കടുത്ത അടിയന്തരാവസ്ഥയിലേക്ക്. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്കൂളുകൾക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സർക്കാർ സംവിധാനങ്ങളിലും വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.(Pakistan in fuel crisis, Schools closed)
ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ നാലായി കുറച്ചു. അത്യാവശ്യ...
ബെയ്ജിങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനേയിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള യുഎസ്-ഇസ്രായേൽ നീക്കങ്ങളെ ചൈന അപലപിച്ചു. ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാനിലുണ്ടായ നേതൃമാറ്റം ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവാ ജിയാകൂൻ പറഞ്ഞു.(Iran's constitutional process, China opposes...