തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുവിന്റെ വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. സംഭവത്തിൽ അമീനയുടെ സഹോദരീപുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Youth sets house on fire in Thiruvananthapuram after not giving money for cannabis)
വീടിന് തീയിടുമെന്ന ഭീഷണി നിലനിന്നിരുന്നതിനാൽ വീട്ടുകാർ നേരത്തെ...
ബംഗളൂരു: ഐടി നഗരമായ ബംഗളൂരുവിനെ നടുക്കിയ യുവ ദമ്പതികളുടെ ആത്മഹത്യയിൽ, അവർ നേരിട്ടിരുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും വിവരങ്ങൾ പുറത്തുവരുന്നു. തെലങ്കാന സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഭാനു ചന്ദ്ര റെഡ്ഡി (32), ഐബിഎം ജീവനക്കാരിയായ ഭാര്യ ബിബി ഷാസിയ സിറാജ് എന്നിവരാണ് മരിച്ചത്.(Unemployment and AI threat, techie couple committed...
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. മണിക്കൂറുകൾക്ക് ശേഷം മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പ്രകമ്പനത്തെത്തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി.(Powerful earthquake hits Indonesia, 7.4 magnitude, one dead)
യുഎസ് ജിയോളജിക്കൽ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ 'ശബരി' പുട്ടുപൊടി നൽകുന്ന ക്യാമ്പയിനാണ് സപ്ലൈകോ അവതരിപ്പിച്ചത്. ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുമായി സംയുക്തമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.(Rice powder for one rupee, Supplyco's offer for voters)
ഏപ്രിൽ 9-ന്...
ലണ്ടൻ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്നതിൽ നാറ്റോ സഖ്യകക്ഷികൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സഖ്യത്തിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പത്രത്തിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർശന നിലപാട് വ്യക്തമാക്കിയത്.(NATO is just a paper tiger, Trump warns of leaving the alliance)
നാറ്റോ സഖ്യം...
തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Class 10th student found dead inside house)
വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ വീട്ടുകാർ വിവരം അറിയാൻ വൈകിയെന്നാണ് അയൽവാസികൾ നൽകുന്ന സൂചന. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക്...
ബെയ്റൂട്ട്: ഇറാനിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകയും നോബൽ സമാധാന സമ്മാന ജേതാവുമായ നർഗീസ് മുഹമ്മദിക്ക് ജയിലിനുള്ളിൽ ഹൃദയാഘാതം ഉണ്ടായതായി അഭിഭാഷകർ. വടക്കുപടിഞ്ഞാറൻ ഇറാനിലെ സഞ്ജാൻ ജയിലിൽ കഴിയുന്ന നർഗീസിനെ സന്ദർശിച്ച അഭിഭാഷകരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്.(Nobel laureate Narges Mohammadi reportedly suffered a heart attack in...
റായ്പൂർ: ഒരാൾക്ക് സ്വന്തം വീടിനുള്ളിൽ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നതിനെ തടയാൻ യാതൊരു നിയമവുമില്ലെന്ന് ഛത്തീസ്‌ഗഢ് ഹൈക്കോടതി നിരീക്ഷിച്ചു. ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലെ രണ്ട് താമസക്കാർക്ക്, വീടിനുള്ളിൽ ക്രിസ്ത്യൻ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം.(No permission required to offer prayers inside one's own...
ഇസ്ലാമാബാദ്: പാകിസ്താൻ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ അവിടുത്തെ സ്ത്രീകളെ വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രമുഖ പാക് മതപണ്ഡിതൻ മുഫ്തി സയീദ് ഖാൻ. 'കശ്മീരും നമ്മുടെ കപടഭക്തിയും' എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അടുത്ത ബന്ധമുള്ള ദയൂബന്ദി പണ്ഡിതനായ മുഫ്തി സയീദ് ഖാൻ...
മീററ്റ്: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ മോഷണം ആരോപിച്ച് ഏഴ് വയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഡീപ്പ് ഫ്രീസറിനുള്ളിൽ പൂട്ടിയിട്ടു. ചൊവ്വാഴ്ച ധൗലാനയിലെ ഷെയ്ഖ്പൂർ ഖിച്ചാര ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.(Workshop owner arrested for locking 7-year-old in freezer for 5...