Jithin

‘ഇന്ത്യയും ചൈനയും നല്ല സുഹൃത്തുക്കളും അയൽക്കാരും പങ്കാളികളുമാണ്’: റിപ്പബ്ലിക് ദിന ആശംസകളുമായി...

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷവേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഇന്ത്യയും ചൈനയും 'നല്ല അയൽക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.(China extends Republic Day greetings to India)ഇരുരാജ്യങ്ങളെയും പ്രതീകാത്മകമായി 'ഒന്നിച്ചു നൃത്തം...

ട്രംപ് ഭരണകൂടത്തിൽ ‘ആഭ്യന്തര യുദ്ധം’: ഇന്ത്യയുമായുള്ള കരാർ വൈകിപ്പിച്ചത് ട്രംപും വാൻസും...

വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുറത്തുകൊണ്ടുവരുന്ന സെനറ്റർ ടെഡ് ക്രൂസിന്റെ ശബ്ദരേഖ പുറത്തായി. ഇന്ത്യയുമായുള്ള നിർണ്ണായക വ്യാപാര കരാറുകൾ വൈകുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും ഉപദേഷ്ടാവ് പീറ്റർ നവാറോയുടെയും ഇടപെടൽ മൂലമാണെന്നാണ് ക്രൂസ് ആരോപിക്കുന്നത്. പത്തുമിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം ആണിത്.(Ted Cruz about delaying the trade deal with India) ഇന്ത്യയുമായുള്ള...

77-ാം റിപ്പബ്ലിക് ദിനം: യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി; കർത്തവ്യപഥിൽ വിസ്മയമായി പരേഡ്,...

ന്യൂഡൽഹി: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദേശീയ യുദ്ധസ്മാരകത്തിൽ തുടക്കമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും സേനാ മേധാവികൾക്കുമൊപ്പമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരരക്തസാക്ഷികൾക്ക് പുഷ്പചക്രമർപ്പിച്ചു.(77th Republic Day, PM Modi pays tributes at War Memorial, begins celebrations)സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര...

പാട്രിയറ്റ് റിലീസ് പോസ്റ്റർ പുറത്ത്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു...

കൊച്ചി: ഇന്ത്യൻ സിനിമ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന 'പാട്രിയറ്റ്' 2026 ഏപ്രിൽ 23-ന് തിയറ്ററുകളിൽ എത്തും. പാൻ-ഇന്ത്യൻ തലത്തിൽ നാൽപ്പതിലധികം പ്രമുഖ താരങ്ങൾ ചേർന്നാണ് ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പുറത്തുവിട്ടത്.(Patriot movie release poster out) പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി,...

മധ്യപ്രദേശിൽ മോഷണശ്രമം തടഞ്ഞ 60-കാരനെ ബൈക്കിന് പിന്നിൽ കെട്ടിയിട്ട് കിലോമീറ്ററുകളോളം വലിച്ചിഴച്ചു...

റേവ: മധ്യപ്രദേശിലെ റേവ ജില്ലയിൽ മോഷണശ്രമം തടഞ്ഞ 60-കാരനെ ബൈക്കിന് പിന്നിൽ കെട്ടിയിട്ട് കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചു (Man Dragged Behind Bike). സിമരിയ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ലക്ഷ്മൺ പ്രജാപതി എന്ന വൃദ്ധനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സിമരിയയിൽ നടന്ന മേളയിൽ പങ്കെടുത്ത...

കേന്ദ്ര ബജറ്റ് : ആദായ നികുതി ഇളവുകൾ ഉണ്ടാകുമോ? ഉറ്റുനോക്കി കേരളം...

തിരുവനന്തപുരം: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിൽ ആദായനികുതി ഇളവുകൾ സംബന്ധിച്ച് വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്ത് മധ്യവർഗത്തെ തൃപ്തിപ്പെടുത്തുന്ന 'ജനപ്രിയ' പ്രഖ്യാപനങ്ങൾക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.(Union Budget, Will there be income tax relief?)നിലവിൽ പുതിയ നികുതി സമ്പ്രദായത്തിൽ 12...

പാലക്കാട് CPM നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു...

പാലക്കാട്: കാരാകുറുശ്ശിയിൽ സിപിഎം നേതാവിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീപിടിച്ചു നശിച്ചു. സിപിഎം കിളിരാനി ബ്രാഞ്ച് സെക്രട്ടറി യൂസഫിന്റെ ഉടമസ്ഥതയിലുള്ള കാറും ബൈക്കുമാണ് ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിയമർന്നത്.(Car and bike parked in front of CPM leader's house in Palakkad burnt down) വീട്ടുമുറ്റത്താണ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. പുലർച്ചെ...

അമ്മയുമായി ഇൻസ്റ്റാഗ്രാം സൗഹൃദം; കൂടിക്കാഴ്ചകൾക്ക് തടസ്സമെന്ന് കരുതി ഒരു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി...

ചണ്ഡീഗഡ്: ഹരിയാനയിലെ പഞ്ച്കുലയിൽ ക്രഷിൽ നിന്ന് ഒരു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി (Panchkula Toddler Murder). പിഞ്ചോർ സ്വദേശിയായ അജയ് എന്നയാളാണ് പിടിയിലായത്. കുട്ടിയുടെ പിതാവാണെന്ന് നടിച്ച് ശനിയാഴ്ച രാവിലെ ക്രഷിൽ നിന്നാണ് ഇയാൾ കുഞ്ഞിനെ കൊണ്ടുപോയത്. തുടർന്ന് ഓട്ടോ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന തുണി ഉപയോഗിച്ച്...

‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല’: സൗഹൃദത്തോടെ മുന്നേറാൻ ഗവർണറുടെ ആഹ്വാനം, വി എസിന്...

തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 77-ാമത് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ വിയോജിപ്പുകളുണ്ടാകാമെങ്കിലും അവ ശത്രുതയാകരുത്. സൗഹൃദപരമായ സഹകരണത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(The Centre and the...

‘ഞങ്ങൾക്കെല്ലാം അതിൽ സന്തോഷം, മുൻപ് അവരവരുടേതായ നിലപാടുകൾ അനുസരിച്ചാണ് വിഷയം കൈകാര്യം...

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. പുരസ്‌കാര ലബ്ധിയിൽ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്നും ഈ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.(CPM welcomes VS Achuthanandan's Padma Vibhushan award)മുൻപ് ഇ.എം.എസ്, ജ്യോതി ബസു, ബുദ്ധദേബ്...