കണ്ണൂർ ആറളം ഫാമിലെ ബ്ലോക്ക് 13-ൽ 55 പ്രദേശത്ത് പുഴയോരത്തായി പണിയ വിഭാഗത്തിൽപ്പെട്ട 28 കുടുംബങ്ങൾ ഭൂമിയും വീടുമില്ലാതെ താൽക്കാലിക ഷെഡുകളിൽ ദുരിതത്തിൽ കഴിയുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധം.ഈ പ്രദേശത്ത് കഴിയുന്ന മിക്ക കുടുംബങ്ങൾക്കും ആറളം പുനരധിവാസ മേഖലയിലോ സമീപത്തെ ഉന്നതികളിലോ സ്വന്തമായി ഭൂമിയും വീടുമുണ്ട്. ഇവരുടെ ജീവിതശൈലിയുടെ ഭാഗമായി മീൻപിടുത്തത്തിനും...
മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ദിനബത്ത വൈകുന്നു എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ അടിസ്ഥാനമില്ല (Fact Check). ഡിസംബർ മാസം വരെയുള്ള തുക ഇതുവരെ കൃത്യമായി അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതു വരെ സഹായം തുടരുമെന്ന് സംസ്ഥാന സർക്കാർ മുന്‍പ് പ്രഖ്യാപിച്ചതാണ്. അത് തുടരുക തന്നെ ചെയ്യും.
പുതിയ വർഷത്തെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി , ഉടൻ...
പഞ്ചാബിലെ ഒരു പ്രമുഖ ഉള്ളടക്ക നിർമ്മാതാവ് 100 ദിവസത്തെ ചലഞ്ച് നടത്തി. ചലഞ്ചിനൊടുവിൽ നായ ബിരിയാണി പാകം ചെയ്യുമെന്ന് അവകാശപ്പെട്ട് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തു. ഇതോടെ മൃഗ സ്നേഹികൾ പ്രതിഷേധവുമായി എത്തി. ചലഞ്ച് ആരംഭിച്ച് 92 -ാം ദിവസം മൃഗസ്നേഹികൾ വിഷയത്തിൽ ഇടപെടുന്നതുവരെ ഇയാൾ തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വീഡിയോകൾ...
ഭോപ്പാൽ എയിംസിലെ ലിഫ്റ്റിനുള്ളിൽ വനിതാ ജീവനക്കാരിയുടെ മാല പൊട്ടിച്ച് മാസ്ക് ധരിച്ചെത്തിയ യുവാവ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതോടെ പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോലും ഇത്രയേ സുരക്ഷയുള്ളൂ എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. തിങ്കളാഴ്ചയാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം, ഗൈനക്കോളജി വിഭാഗത്തിൽ...
വീടിന്‍റെ സ്വീകരണ മുറിയിൽ വച്ച് ഒരു കുട്ടി തന്‍റെ മുത്തശ്ശിക്ക് വീഡിയോ ഗെയിം എങ്ങനെ കളിക്കാമെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. കാലം മാറിയാലും തലമുറകളോളം നിലനിൽക്കുന്നതാണ് സ്നേഹവും കരുതലുമെന്നും ചിത്രം പലരെയും ഓർമ്മപ്പെടുത്തി. പ്രായാധിക്യത്താൽ ഒറ്റപ്പെടലനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകാൻ പുതിയ തലമുറ വിമുഖത കാണിക്കുന്നുവെന്ന പതിവ് പരാതികളെ കഴുക്കിക്കളയുന്നതായിരുന്നു...
മുംബൈ: ദശലക്ഷക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി പ്രമുഖ പിന്നണി ഗായകൻ അർജിത് സിങ് സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സിനിമകൾക്കായി ഇനി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കിയ ശേഷം പിന്നണി ഗാനരംഗത്തുനിന്ന് പൂർണ്ണമായും പടിയിറങ്ങുമെന്ന് അറിയിച്ചു.(Arijit Singh's retirement announcement shocks the music world)
ഇതൊരു അത്ഭുതകരമായ...
കാലിഫോർണിയ: ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അനുവാദമില്ലാതെ റെക്കോർഡ് ചെയ്തെന്ന പരാതിയിൽ 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ സമ്മതിച്ചു. വോയ്‌സ് അസിസ്റ്റന്റ് വഴി സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ കേസിലാണ് ഗൂഗിളിന്റെ ഈ നിർണ്ണായക നീക്കം.(Conversations have been...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാൻ ഭരണകൂടം വിട്ടുവീഴ്ചകൾക്കും ചർച്ചകൾക്കും തയ്യാറാണെന്ന സൂചന നൽകുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. വിട്ടുവീഴ്ചയ്ക്കായി ഇറാനിൽ നിന്ന് നിരവധി തവണ ഫോൺ കോളുകൾ വന്നതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, നയതന്ത്ര നീക്കങ്ങൾക്കിടയിലും സൈനിക ശക്തി പ്രകടിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ...
ഓസ്റ്റിൻ: വിദേശി തൊഴിലാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന എച്ച്-1ബി വിസയുടെ പുതിയ അപേക്ഷകൾ മരവിപ്പിക്കാൻ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് ഉത്തരവിട്ടു. ടെക്സസിലെ സർക്കാർ ഏജൻസികളിലും പൊതു സർവ്വകലാശാലകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Texas Governor Calls for Freeze of H-1B Visas)അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന്...
കീവ്: യുക്രെയ്‌നിലെ ഖാർകീവിൽ യാസിക്കോവിന് സമീപം പാസഞ്ചർ ട്രെയിനിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ യാത്രക്കാരുമായി പോയ ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള ചോപ്പിൽ നിന്ന് ബാർവിൻകോവിലേക്ക് സർവീസ് നടത്തിയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.(Russian drone attack on passenger train in Ukraine, 5...