തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ, തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ ശക്തമായ ഭാഷയിൽ കെ.സി. വേണുഗോപാൽ തള്ളി. താൻ മത്സരിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പലവട്ടം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(It's just speculation that I will contest, says KC Venugopal)
ഞാൻ മത്സരിക്കുമെന്ന് ഏതോ ഒരു ചാനൽ...
കൊച്ചി: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും ദേശീയപാത 66-ന്റെ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ സമർപ്പണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നാവികസേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹം, അവിടെ നിന്ന് റോഡ് മാർഗ്ഗം ആദ്യ പരിപാടി നടക്കുന്ന മറൈൻ ഡ്രൈവിലേക്ക് തിരിച്ചു.(PM Modi in Kochi, 5 Congress leaders in...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് എസ്. സുരേഷ്. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.(Should they invite everyone in the house, S Suresh against Minister PA Mohammed Riyas)
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ വെട്ടിമാറ്റിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാമനാട്ടുകരയിൽ നിന്ന് മന്ത്രിയുടെ പ്രതിഷേധ റോഡ് ഷോ ആരംഭിക്കും.(Minister PA Mohammed Riyas to hold protest roadshow)
ദേശീയപാത വികസനത്തിനായി കേരളം 5,600...
ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായും സഹോദരൻ കൊല്ലപ്പെട്ടതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐആർജിസി അനുകൂല മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഈ റിപ്പോർട്ടുകൾ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പൂർണ്ണമായും തള്ളിക്കളഞ്ഞു.(Is Netanyahu injured? Iranian media claims and...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോൺഗ്രസിന്റെ പ്രാഥമിക പട്ടിക തയ്യാറായി. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ തിരിച്ചെത്തുമ്പോൾ നേമത്ത് വൈഷ്ണ സുരേഷിനെയാണ് പാർട്ടി പരിഗണിക്കുന്നത്. കോവളത്ത് എം. വിൻസെന്റും അരുവിക്കരയിൽ വി.എസ്. ശിവകുമാറും കാട്ടാക്കടയിൽ എം.ആർ. ബൈജുവും പട്ടികയിൽ ഇടംപിടിച്ചു. കൊല്ലം ജില്ലയിൽ ബിന്ദു കൃഷ്ണ, കൊട്ടാരക്കരയിൽ...
കൊല്ലം: തന്റെ മണ്ഡലത്തിൽ നടപ്പിലാക്കിയ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിംഗ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.(Breach of protocol, Kodikunnil Suresh MP complains about not being invited...
കൊച്ചി: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് ഉയർന്ന പരാതികളിൽ പരിഹാസ കലർന്ന മറുപടിയുമായി രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.(The CM has been officially invited as per protocol, Rajeev Chandrasekhar)
സംസ്ഥാനത്തെ ഏതൊക്കെ മന്ത്രിമാർ...
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ സ്ഥാപിച്ച വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ നീക്കം ചെയ്തു. മെട്രോ പില്ലറുകൾക്ക് താഴെ ഉൾപ്പെടെ സ്ഥാപിച്ചിരുന്ന അനധികൃത ബോർഡുകളാണ് എടുത്തുമാറ്റിയത്. പാതയോരങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് നടപടിയെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.(Kochi Corporation removes flex boards of...
തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിക്കുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതിലാണ് പ്രതിഷേധമെങ്കിലും, കേന്ദ്രത്തിന്റെ സംഘാടന രീതികളോടുള്ള കടുത്ത വിയോജിപ്പും മന്ത്രിമാർ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ല.(Last time,...