Amina SR

ഇറാൻ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക: ആക്രമണം തുടരുന്നു | Tulsi Gabbard

വാഷിംഗ്ടൺ: ഇറാനിലെ ഭരണകൂടത്തെ തകർക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് അമേരിക്കൻ ഇൻ്റലിജൻസ് മേധാവി തുൾസി ഗബാർഡ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണങ്ങളിലൂടെ ഇറാൻ്റെ സൈനിക ശേഷിയും നേതൃത്വത്തിൻ്റെ കരുത്തും കുറയ്ക്കാൻ സാധിച്ചെങ്കിലും ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് ഗബാർഡ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തെ...

എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് | Congress

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചുനിന്നു. സിറ്റിംഗ് എംപിമാർ ആർക്കും ഇത്തവണ നിയമസഭയിലേക്ക് ടിക്കറ്റ് നൽകില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.(High command says MPs should not...

യുദ്ധം കഴിഞ്ഞാൽ ഹോർമുസ് കടലിടുക്കിൽ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് ഇറാൻ |...

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണ അധികാരം പൂർണ്ണമായും വിനിയോഗിക്കാനുള്ള നീക്കവുമായി ഇറാൻ രംഗത്ത്. യുഎസുമായും ഇസ്രായേലുമായും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ന്യായമാണെന്നും യുദ്ധകാലത്ത് ഇത്തരം നടപടികൾ അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.(Iran says war will bring changes to Strait of Hormuz) ഹോർമുസ് കടലിടുക്ക്...

EP ജയരാജൻ നൽകിയ മാനനഷ്ടക്കേസ്: ശോഭാ സുരേന്ദ്രന് കോടതി സമൻസ്, ഹാജരാകണം...

കണ്ണൂർ: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഇ.പി. ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന് തിരിച്ചടി. കേസ് അടിയന്തരമായി തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കണ്ണൂർ കോടതി സമൻസ് അയച്ചത്.(Defamation case filed by EP Jayarajan, Court summons Sobha Surendran) 2024 ഏപ്രിലിൽ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയെന്ന...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർക്കെതിരെ അതൃപ്തിയുമായി ഡിസിസി: നാളെ അടിയന്തര യോഗം |...

കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കാസർഗോഡ് ഡിസിസിയിൽ പൊട്ടിത്തെറി. ജില്ലാ നേതൃത്വവുമായോ പ്രാദേശിക പ്രവർത്തകരുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് അടിച്ചേൽപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം.(DCC unhappy with Sandeep Varier in Thrikaripur, meeting tomorrow) കെപിസിസി തന്നിഷ്ടപ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയാണെന്നും ജില്ലയിലെ മുതിർന്ന നേതാക്കളെ ഇരുട്ടിൽ...

സ്ഥാനാർത്ഥിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ K സുധാകരൻ: വീണ്ടും ചർച്ചയുമായി KC വേണുഗോപാൽ, കാത്തിരിക്കാൻ...

കണ്ണൂർ: നിയമസഭാ സീറ്റിനായി കടുംപിടുത്തം തുടരുന്ന കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾ ഫലം കാണുന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിലും മത്സരിക്കണമെന്ന തന്റെ ആഗ്രഹത്തിൽ സുധാകരൻ മാറ്റം വരുത്തിയിട്ടില്ല. (K Sudhakaran meets KC Venugopal, uncompromising on candidacy) തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യാമെന്ന്...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ? ഉദുമയിൽ പ്രദീപ് കുമാർ: കാസർഗോഡ് സ്ഥാനാർത്ഥി ചർച്ചകൾ...

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാകവെ, കാസർകോട് ജില്ലയിലെ തർക്ക മണ്ഡലങ്ങളിൽ ഏകദേശ ധാരണയാകുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെയും ഉദുമയിൽ പ്രദീപ് കുമാറിനെയും പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന സൂചനകൾ.(Sandeep Varier to contest in Thrikaripur? Kasaragod candidate talks intensify ) ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ...

എറണാകുളത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് AAP: 7 മണ്ഡലങ്ങളിൽ ജനകീയ മുഖങ്ങൾ |...

കൊച്ചി: കേരളത്തിൽ രാഷ്ട്രീയ ബദൽ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഏഴ് പേരെയാണ് ആദ്യഘട്ടത്തിൽ മണ്ഡലങ്ങളിൽ നിശ്ചയിച്ചിരിക്കുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി കേരളത്തിലും സ്വാധീനമുറപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.(AAP announces 7 candidates in Ernakulam ) എറണാകുളം: മോസസ് എച്ച്.എം, അങ്കമാലി:...

ചെങ്ങന്നൂരിൽ ബാബു പ്രസാദിനെതിരെ AICCക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് |...

ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിൽ ബാബു പ്രസാദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽ പരാതി നൽകിയത്.(Youth Congress files complaint with AICC against Babu Prasad) ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കുന്നത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന്...

‘മാതൃകാ പെരുമാറ്റച്ചട്ട ലംഘനം’: സർക്കാർ പരസ്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് VD  സതീശൻ മുഖ്യ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു.(VD Satheesan writes to Chief Electoral Officer demanding removal of government advertisements) വിജ്ഞാപനം വന്ന ശേഷവും ഇത്തരം...