Amina SR

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് നടൻ ജയറാം...

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് നടൻ ജയറാം. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ താരം മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മൊഴി നൽകിയത്. പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് ജയറാം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.(Sabarimala gold theft case, Actor Jayaram...

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി,...

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടുമായി കുടുംബം. ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്ന് ബന്ധുക്കൾ വ്യക്തമാക്കി.(Newborn Baby dies during surgery, Doctor...

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ച സംഭവം:...

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ, ലാബിലേക്ക് അയച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവിയും മരുമകൻ ഷാജിയുമാണ് മരിച്ചത്. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് ഫലം വരുന്നതോടെ വ്യക്തമാകും.(2 people died after eating at a hotel in...

നിയമസഭാ തെരഞ്ഞെടുപ്പ്: പാലാ പിടിക്കാൻ നിഷാ ജോസ് K മാണിയോ? |...

കോട്ടയം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലമൊരു പോരാട്ടത്തിനപ്പുറം കേരള കോൺഗ്രസ് എമ്മിലെ നിർണ്ണായക അധികാര മാറ്റത്തിന്റെ വേദിയാകുമെന്ന് സൂചനകൾ. കെ.എം. മാണിയുടെ പാരമ്പര്യമുള്ള മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷാ ജോസ് കെ. മാണി രംഗത്തിറങ്ങുമെന്ന ചർച്ചകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നത്.(Assembly...

നിർണായക തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം ഇന്ന് | Cabinet meeting

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈൻ വഴിയാണ് യോഗം നടക്കുക.(Cabinet meeting today with crucial decisions) പുതിയ ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി,...

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. തന്ത്രിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.(Sabarimala gold theft case, Verdict on Thanthri's bail plea today) അന്വേഷണത്തിനിടെ തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിർണായക...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി...

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ തന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇതോടെ ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി നിലനിൽക്കുകയും ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അയോഗ്യത തുടരുകയും ചെയ്യും.(A major setback for Antony Raju...

‘അറിയാവുന്ന കാര്യങ്ങളെല്ലാം ED ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെ ഹാജരായ ജയറാമിനെ മൂന്നര മണിക്കൂറോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.(Told ED officials everything I know, Actor Jayaram on Sabarimala gold theft...

മങ്കട സദാചാര കൊലപാതകം: 5 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി...

മലപ്പുറം: മങ്കട കൂട്ടിൽ നസീർ ഹുസൈൻ കൊലക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി സെഷൻസ് കോടതി കണ്ടെത്തി. മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.(Mankada moral murder, Court finds 5 accused guilty) കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദു നാസർ, സക്കീർ ഹുസൈൻ, മുഹമ്മദ് സുഹൈൽ എന്നിവരാണ്....

നവകേരള സർവ്വേ റദ്ദാക്കിയ സംഭവം: പാർട്ടിക്ക് സർവ്വേയെ കുറിച്ച് മുൻ‌കൂർ അറിവുണ്ടായിരുന്നു...

കൊച്ചി: നവകേരള സർവ്വേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത പരാമർശങ്ങൾ. സർക്കാർ തീരുമാനമെടുക്കുന്നതിന് മുൻപേ പാർട്ടി സെക്രട്ടറി കേഡർമാർക്ക് കത്തയച്ചത് ഗൂഢാലോചനയുടെ സൂചനയാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ കക്ഷി ചേർന്ന എം.വി. ഗോവിന്ദൻ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി.(The incident of cancelling the Nava Kerala survey,...