Amina SR

‘കാട്ടിലാണോ യാത്രക്കാരെ ഇറക്കി വിടുന്നത്? പണമില്ലെങ്കിൽ പോലും ഇങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാകില്ല’:...

തിരുവനന്തപുരം: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരീമല തീർത്ഥാടകരെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ 2 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. രാത്രികാലങ്ങളിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.(Minister KB Ganesh Kumar on the incident of Sabarimala pilgrims being dropped off from...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഫോൺ രേഖകൾ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകാൻ കോടതി ഉത്തരവിട്ടു.(Sabarimala gold theft case, High Court orders mobile companies to hand...

CPM സൈബർ ടീമിൽ പൊട്ടിത്തെറി: മുതിർന്ന മാധ്യമപ്രവർത്തകർ ടീം വിട്ടു |...

തിരുവനന്തപുരം: സിപിഎമ്മിന്റെ സൈബർ ഇടങ്ങളിലെ ഇടപെടലുകൾ ഏകോപിപ്പിക്കുന്ന സംഘത്തിൽ ഭിന്നത രൂക്ഷമാകുന്നു. ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ച് മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകർ ചുമതലയൊഴിഞ്ഞു.(Clash in CPM cyber team, Senior journalists left the team) ടീം തലവന്റെ പ്രവർത്തന ശൈലി മുതിർന്ന നേതാക്കൾക്കിടയിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ടീമിലെ മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്നതാണ് പ്രധാന...

തിരഞ്ഞെടുപ്പ് ഗോദയിൽ താരപ്പോര്: അഖിൽ മാരാർ ട്വന്റി20യിലേക്ക്, കൊട്ടാരക്കരയിൽ മത്സരിക്കും? |...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമായതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന അഖിൽ മാരാർ അപ്രതീക്ഷിതമായി ട്വന്റി-20 പാർട്ടിയുമായി കൈകോർക്കുമെന്നാണ് സൂചനകൾ.(Star battle in the Assembly election battleground, Akhil Marar to join Twenty20) അഖിൽ മാരാർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നായിരുന്നു...

UDFൽ സീറ്റ് വെച്ചുമാറ്റം: ചേലക്കര ലീഗിന്, കോങ്ങാട് കോൺഗ്രസിന്; ധാരണയായി |...

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ട് പ്രധാന മണ്ഡലങ്ങൾ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. മുസ്ലിം ലീഗിന്റെ പക്കലുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കും. പകരം തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലം ലീഗിന് വിട്ടുനൽകും.(Seat swap in UDF, Chelakkara to League, Kongad to...

നെടുമങ്ങാട് നവജാത ശിശു മരണപ്പെട്ട സംഭവം: ഡോക്ടർക്ക് കൈക്കൂലി നൽകിയെന്ന് അച്ഛൻ്റെ...

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അച്ഛൻ. സിസേറിയൻ നടത്തിയ ഡോ. ബിന്ദു സുന്ദർ രണ്ട് തവണയായി കൈക്കൂലി വാങ്ങിയെന്ന് അച്ഛൻ മൊഴി നൽകി. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എസ്.എ.ടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സമിതിക്ക് മുന്നിലാണ് രക്ഷിതാക്കൾ മൊഴി നൽകിയത്.(Nedumangad newborn...

‘യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകൾ’: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ KC...

തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നുണക്കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ലോകത്തിന് മുന്നിൽ തെറ്റായി ചിത്രീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം കുറിച്ചു.(False stories that have no connection to reality, KC...

ഉയിർത്തെഴുന്നേറ്റ് സ്വർണ്ണവില: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1680 രൂപ കൂടി 1,14,760 രൂപ എന്ന നിലയിലും, ഗ്രാമിന് 210 രൂപ കൂടി 14,345 രൂപ എന്ന നിലയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....

‘നിയമസഭ നിർദേശിക്കുന്ന 3 പേരുകളിൽ ഒരാളെ രാഷ്ട്രപതി ഗവർണറായി നിയമിക്കണം, ഒരു...

ചെന്നൈ: ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അടിസ്ഥാനപരമായ പുനർനിർണ്ണയം ആവശ്യപ്പെടുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചു. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സമാനമായ രീതിയിൽ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം വേണമെന്ന് ശുപാർശ ചെയ്യുന്ന റിപ്പോർട്ടിന്റെ ആദ്യഭാഗം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഭയുടെ മേശപ്പുറത്ത് വെച്ചു.(Justice Kurian Joseph Committee report...

പറന്നുയരുന്ന പ്രതീക്ഷകൾ: ലാൻറേൺ ഫെസ്റ്റിവലിനെ കുറിച്ച് അറിഞ്ഞാലോ ? | ...

ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും സാംസ്കാരികവും ആത്മീയവുമായ ആഘോഷങ്ങളുടെ ഓർമ്മയ്ക്കായി നൂറ്റാണ്ടുകളായി വിളക്കുകൾ ഉപയോഗിച്ചുവരുന്നു (Lantern Festival). ആകാശ വിളക്കുകൾ അല്ലെങ്കിൽ ലാൻറേൺസ് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതായി കാണാം. ചൈനയിലെ കിഴക്കൻ ഹാൻ രാജവംശത്തിൻ്റെ (25–220 CE) കാലഘട്ടത്തിൽ, അലങ്കാര പ്രകാശ സ്രോതസ്സുകളായി മാത്രമല്ല, ദീർഘദൂരങ്ങളിൽ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന സൈനിക സിഗ്നലുകളായും ഈ വസ്തുക്കൾ...