തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയായിരുന്ന സി.വി. ത്രിവിക്രമന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു (Vayalar Ramavarma Memorial Trust). 1976 മുതൽ 2022 വരെ ട്രസ്റ്റിനെ നയിച്ച വ്യക്തിത്വമാണ് അദ്ദേഹം. വയലാർ ഗാനങ്ങളിലെയും കവിതകളിലെയും സൗന്ദര്യത്തെ ആസ്പദമാക്കിയുള്ള പഠനങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്.
മത്സരവിവരങ്ങൾ:
വിഷയങ്ങൾ: 1. “വയലാർ ഗാനങ്ങളിലെ കാവ്യ ബിംബങ്ങൾ” 2. “വയലാർ കവിതകളിലെ പ്രകൃതിബോധം”
നിബന്ധനകൾ: ഓരോ പഠനവും 50 പേജിൽ ഉൾക്കൊള്ളുന്നതായിരിക്കണം. രണ്ട് വിഷയങ്ങളിലെയും പ്രബന്ധങ്ങൾക്ക് വെവ്വേറെ പുരസ്‌കാരം നൽകും.
വിഭാഗങ്ങൾ: വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പ്രത്യേക വിഭാഗങ്ങളായിട്ടാണ് പരിഗണിക്കുക. വിദ്യാർത്ഥികൾ ഐഡന്റിറ്റി കാർഡിന്റെ പകർപ്പ് സഹിതം പ്രബന്ധം സമർപ്പിക്കണം.
സമ്മാനം: 15,000 രൂപയും പ്രശസ്തി പത്രവും സർട്ടിഫിക്കറ്റും.
അപേക്ഷിക്കേണ്ട വിധം:
പ്രബന്ധങ്ങൾ 2026 ജൂൺ 30-നകം താഴെ പറയുന്ന വിലാസത്തിൽ ലഭിച്ചിരിക്കണം:
സെക്രട്ടറി, വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്, ഭാനുമതി, നവരംഗം ലൈൻ നോർത്ത് – സെക്കൻ്റ്, ഹൗസ് നമ്പർ 52, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം – 695 011.
കൂടുതൽ വിവരങ്ങൾക്ക്: * ഡോ. പി.എസ്. ശ്രീകല (സബ് കമ്മിറ്റി ചെയർപേഴ്‌സൺ): 9497689809
കൂടുതൽ വിവരങ്ങൾക്ക് : ട്രസ്റ്റ് സെക്രട്ടറി: 9446455052

