സംസ്ഥാന സ്‌കൂൾ കലോത്സവ നൃത്താവിഷ്‌ക്കാരം: കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് ഉറപ്പ് നൽകി കലാമണ്ഡലം | State School Arts fest

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിനായുള്ള നൃത്താവിഷ്‌ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും
സംസ്ഥാന സ്‌കൂൾ കലോത്സവ നൃത്താവിഷ്‌ക്കാരം: കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് ഉറപ്പ് നൽകി കലാമണ്ഡലം | State School Arts fest
Published on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിനായുള്ള നൃത്താവിഷ്‌ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കലാമണ്ഡലം നൽകിയിരിക്കുന്ന ഉറപ്പ് കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ്.(State School Arts fest)

പ്രമുഖ നടി നൃത്തം പഠിപ്പിക്കാനായി പണം ആവശ്യപ്പെട്ടുവെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം വൻ വിവാദമായിരുന്നു. അതേസമയം, നടിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

വിവാദം മുറുകിയപ്പോൾ അദ്ദേഹം അവർക്കെതിരായ പ്രസ്താവന പിൻവലിച്ചു. വിവാദത്തിനില്ല എന്നായിരുന്നു മന്ത്രി നൽകിയ വിശദീകരണം.

കലാമണ്ഡലം രജിസ്ട്രാർ രാജേഷ് കുമാർ പറഞ്ഞത് പരിശീലനം ഏറ്റെടുത്തത് കലാമണ്ഡലത്തിലെ അധ്യാപകരും പി ജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണെന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com