
തിരുവനന്തപുരം: എൻ എസ് മാധവൻ കേരള സർക്കാരിൻ്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സ്വന്തമാക്കി.(NS Madhavan achieves Ezhuthachan Puraskaram)
പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത് സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ്. മന്ത്രി പറഞ്ഞത് അദ്ദേഹത്തിന് ഈ പുരസ്ക്കാരം നൽകുന്നത് സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണനയിലെടുത്താണെന്നാണ്.
5 ലക്ഷം രൂപ, പ്രശസ്തിപത്രം, ശിൽപ്പം എന്നിവയടങ്ങുന്നതാണ് അവാർഡ്.
എൻ എസ് മാധവൻ്റെ പ്രധാന കൃതികൾ ഹിഗ്വിറ്റ, ചൂളൈമേടിലെ ശവങ്ങള്‍, തിരുത്ത്, പര്യായകഥകള്‍, വന്‍മരങ്ങള്‍ വീഴുമ്പോള്‍, പഞ്ചകന്യകകള്‍, ഭീമച്ചന്‍ എന്നിവയാണ്. മുൻപും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ അടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങൾ സ്വായത്തമാക്കിയിട്ടുണ്ട്.