അണഞ്ഞത് മലയാള സാഹിത്യത്തിൻ്റെ നിലവിളക്ക്: അന്ത്യോപചാരം അർപ്പിക്കാൻ എത്തി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും | MT Vasudevan Nair, the literary legend

എം ടി വാസുദേവൻ നായരുടെ തൂലികത്തുമ്പിൽ പിറന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാഗ്യം കിട്ടിയ കലാകാരന്മാർ മലയാള സിനിമയ്ക്ക് അഭിമാനം തന്നെയാണ്.
അണഞ്ഞത് മലയാള സാഹിത്യത്തിൻ്റെ നിലവിളക്ക്: അന്ത്യോപചാരം അർപ്പിക്കാൻ എത്തി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും | MT Vasudevan Nair, the literary legend
Published on

കോഴിക്കോട്: മലയാള സാഹിത്യത്തിൻ്റെ നിലവിളക്കാണ് ഒരു യുഗത്തിൻ്റെ ഓർമകളുമായി അക്ഷരലോകത്തെ വിട്ട് പോയിരിക്കുന്നത്. പ്രിയപ്പെട്ട സാഹിത്യകാരൻ്റെ വിയോഗത്തിൽ കണ്ണുനീർ മറയ്ക്കാനാകാതെ ഉറ്റുനോക്കുകയാണ് കേരളം. അത്രയും ബഹുമാന്യനായ എം ടി വാസുദേവൻ നായർക്ക് നാട് വിട നൽകുകയാണ്.(MT Vasudevan Nair, the literary legend )

ഈ ദുഃഖത്തിൽ പങ്കുചേരുന്നവരൊക്കെയും പറയുന്നത് ഒന്ന് തന്നെയാണ്, ശൂന്യത. കൊട്ടാരം റോഡിലെ എം ടിയുടെ വീടായ സിതാരയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ് ഭൗതിക ശരീരം. സാസ്കാരിക, സാഹിത്യ, രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖരുടെ നിര തന്നെയാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ എം ടിക്ക് അന്തിമോപചാരം അർപ്പിക്കാനായി എത്തി.

തൻ്റെ പിതൃതുല്യനായ എം ടിയെ കാണാൻ വേദനയോടെ മോഹൻലാൽ നേരം വെള്ളിവെളുക്കും മുൻപ് തന്നെ എത്തിയിരുന്നു. ഏറെ നേരം വല്ലാത്ത ഒരു ഭാവത്തോടെ അദ്ദേഹം ചുമരിൽ ചാരി നിന്നു. പിന്നാലെ ഒരു കുറിപ്പും പങ്കുവച്ചു. ഏറെ ഹൃദയഭേദകമായ ഒരു കുറിപ്പ്.

എം ടി വാസുദേവൻ നായരുടെ തൂലികത്തുമ്പിൽ പിറന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാഗ്യം കിട്ടിയ കലാകാരന്മാർ മലയാള സിനിമയ്ക്ക് അഭിമാനം തന്നെയാണ്. ഹരിഹരൻ എം ടിയുടെ കാൽപ്പാദങ്ങളിൽ തൊട്ട് മൂകനായി നിലത്തിരുന്നു. ഗോവ ഗവർണറായ പി എസ് ശ്രീധരൻ പിള്ളയും രാവിലെ തന്നെ എം ടിയെ കാണാൻ എത്തിയിരുന്നു.

അദ്ദേഹത്തിൻറേത് മറ്റാരുമായും താരതമ്യം ചെയ്യാൻ സാധിക്കാത്ത വ്യക്തിത്വമാണ് എന്നാണ് ഗോവിന്ദൻ പറഞ്ഞത്. എം ടി യുഗം അവസാനിച്ചുവെന്നും, അദ്ദേഹത്തോട് ചേർത്ത് നിർത്തി താരതമ്യം ചെയ്യാൻ നമുക്ക് ആരുമില്ലെന്നും പറഞ്ഞ എം വി ഗോവിന്ദൻ, അദ്ദേഹത്തിൻ്റെ കൃതികളെല്ലാം വളരെയേറെ ചർച്ച ചെയ്യപ്പെട്ടവയാണെന്നും വ്യക്തമാക്കി. എം ടി കേരളത്തിലെ ഇടതുപക്ഷ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ എഴുത്തുകാരിൽ ഒരാളായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി ശക്‌തമായ വിമർശനങ്ങൾ നേരിട്ടപ്പോഴും അദ്ദേഹം പക്വതയോടെ സി പി എം ഇല്ലായിരുന്നുവെങ്കിൽ എന്ന ചോദ്യം കേരളത്തിന് മുന്നിൽ ഉയർത്തിയെന്നും, സി പി എം ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പറഞ്ഞുവെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. വർഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് അദ്ദേഹമെന്ന് പറഞ്ഞ ഗോവിന്ദൻ, ഇടതുപക്ഷത്തിൻ്റെ പ്രസക്തിയെ കേരളത്തിൽ അടയാളപ്പെടുത്തിയ കലാകാരനാണ് വിട പറയുന്നതെന്നും അനുസ്മരിച്ചു.

എം ടിയുടെ വിയോഗത്തിൽ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, രാഹുൽ ഗാന്ധിയും അടക്കമുള്ള പ്രമുഖരും അനുശോചനമറിയിച്ചു. അദ്ദേഹത്തിൻ്റെ സംസ്ക്കാരം ഇന്ന് 5 മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. എം ടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ ദിവസം ചേരാനിരുന്ന മന്ത്രിസഭാ യോഗമടക്കം എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com