

തിരുവനന്തപുരം: തലസ്ഥാനം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കായുള്ള ട്രോഫികൾ വിതരണം ചെയ്യുന്ന ചടങ്ങ് എസ് എം വി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.(Kerala State School Kalolsavam 2024-25 )
പതിനാറായിരത്തോളം പേർക്കാണ് ട്രോഫിയും പ്രശസ്തി പത്രവും നൽകുന്നത്. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പ്രോത്സാഹനസമ്മാനങ്ങൾ നൽകും.
ബുധനാഴ്ച്ച നടക്കുന്ന സമാപന സമ്മേളനത്തിലാണ് ഓവറോൾ ട്രോഫിയും ജില്ലാതല വിജയികൾക്കുള്ള ട്രോഫികളും നൽകുന്നത്. ചൂരൽമലയിലെ മത്സരാര്‍ത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക സമ്മാനം നൽകും.