

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരശീല വീഴും. ഈയവസരത്തിൽ സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.(Kerala State School Kalolsavam 2024-25 )
തിരുവനന്തപുരത്തെ മേളയുടെ പ്രത്യേകത സമയക്രമം പാലിച്ച് മത്സരങ്ങൾ പുരോഗമിക്കുകയാണ് എന്നതാണ്. നാലാം ദിവസവും വളരെ ഉത്സാഹത്തോടെയാണ് മിമിക്രി, മോണോ ആക്ട്, നാടകം, സംഘനൃത്തം, നാടോടി നൃത്തം എന്നിവയൊക്കെ നടക്കുന്നത്.
നാളെ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. മുഖ്യാതിഥിയായി എത്തുന്നത് നടൻ ടൊവീനോ തോമസാണ്.