ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
Updated on

ശ്രദ്ധേയ നോവലിസ്റ്റും, ചെറുകഥാകൃത്തും, മുൻ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമയ്ക്കായ് ഭാരത് ഭവൻ ഏർപ്പെടുത്തിയ സംസ്ഥാനതല കലാലയ ചെറുകഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റിയിലെ എം.എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥി ഷഹീർ പുളിക്കൽ - രചിച്ച ‘ഒലിവെണ്ണയുടെ മണമുള്ള മൂന്നുരാവുകൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനത്തിനും, തിരുവനന്തപുരം നാഷണൽ കോളേജിലെ എം.എസ്.ഡബ്ല്യൂ രണ്ടാം വർഷ വിദ്യാർത്ഥിനി മൈഥിലി ഡി.എസ് എഴുതിയ ‘എംബ്രോയിഡറി’ രണ്ടാം സ്ഥാനത്തിനും, എം.ജി യൂണിവേഴ്സിറ്റിയിൽ ബി.എ ഹിസ്റ്ററി വിദ്യാർത്ഥിയായ ഫാ. റിനു വർഗീസ് മാത്യു രചിച്ച ‘കടൽ ’ മൂന്നാം സ്ഥാനത്തിനും അർഹമായി.

ഡോ. ജോർജ്ജ് ഓണക്കൂർ, എ.ജി. ഒലീന, കെ.ആർ. അജയൻ, സി. അനൂപ് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ എന്നിവർ അടങ്ങിയ ജൂറിപാനലാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2026 ജനുവരി 19 ന് ഭാരത് ഭവനിൽ നടക്കുന്ന സതീഷ് ബാബു പയ്യന്നൂരിന്റെയും, നാടക പ്രവർത്തകനായിരുന്ന പ്രശാന്ത് നാരായണന്റെയും അനുസ്‌മരണ കൂട്ടായ്മയിൽ വെച്ച് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും, ഫലകവും പുരസ്‌ക്കാര ജേതാക്കൾക്ക് സമ്മാനിക്കും. തുടർന്ന് ഉഷാ വർമ്മ അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളിയും, ഫെമില്ല ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ദ്രൗപദി സ്കിറ്റും അരങ്ങേറും.

Related Stories

No stories found.
Times Kerala
timeskerala.com