സംസ്ഥാന സ്‌കൂൾ കലോത്സവ സമാപനം: തലസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു | Holiday for all schools in Trivandrum tomorrow

വേദികൾക്കായും താമസസൗകര്യത്തിനായും സൗകര്യമൊരുക്കിയ സ്‌കൂളുകൾക്ക് നേരത്തെ തന്നെ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സ്‌കൂൾ കലോത്സവ സമാപനം: തലസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു | Holiday for all schools in Trivandrum tomorrow
Published on

തിരുവനന്തപുരം : നാളെ തിരുവനന്തപുരത്തെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസമായതിനാലാണ് ഇത്.(Holiday for all schools in Trivandrum tomorrow )

അതേസമയം, വേദികൾക്കായും താമസസൗകര്യത്തിനായും സൗകര്യമൊരുക്കിയ സ്‌കൂളുകൾക്ക് നേരത്തെ തന്നെ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത് അവധി നൽകുന്നത് മറ്റു കുട്ടികൾക്കും കലോത്സവം കാണാൻ അവസരമൊരുക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് എന്നാണ്. കലോത്സവ വേദിയിലെത്തി ഇവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com