

ആലപ്പുഴ: വീട്ടില്‍ കയറി വെട്ടിയ അക്രമി യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. രാമങ്കരിയില്‍ ആണ് സംഭവം.(Woman was abducted by her ex-husband)
ഗുരുതരമായി പരിക്കേറ്റ രാമങ്കരി സ്വദേശി ബൈജു ആശുപത്രിയിലാണ്. വീട്ടില്‍ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയത് മുന്‍ ഭര്‍ത്താവാണ് എന്നാണ് പരാതിയിൽ പറയുന്നത്. സംഭവമുണ്ടായത് ഇന്നലെ രാത്രി 12.30 ഓടെയാണ്.
പാടത്തിന് നടുവിലാണ് ഇവരുടെ വീട്. പ്രതി ബൈജുവിനെ വെട്ടിയത് ചുറ്റും വെള്ളം കയറിക്കിടക്കുന്ന പ്രദേശത്തേക്ക് നീന്തിയെത്തിയാണ്. വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ഒരു വിരൽ അറ്റുപോയി. ആക്രമണത്തിൽ തലയിലും മാറ്റുന്ന ശരീരഭാഗങ്ങളിലുമായി സാരമായ പരിക്കുകളേറ്റു.
ബൈജുവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. സ്ഥലത്തെത്തിയ രാമങ്കരി പോലീസ് യുവതിയെയും, മുൻ ഭർത്താവിനെയും കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും സാധിച്ചില്ല.