

ആലപ്പുഴ: ചേർത്തലയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വാൻ ഡ്രൈവർ അറസ്റ്റിൽ. ചേര്‍ത്തല കുറുപ്പംകുളങ്ങര വൈശാഖത്തില്‍ അഖിലിനെയാണ് (30) ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ വാനില്‍ വരുന്ന വിദ്യാര്‍ഥിനിയെ നിരന്തരം പിന്തുടര്ന്ന് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും കടന്നു പിടിച്ചെന്നുമാണ് കേസ്. (sexually assaulting)
കുട്ടി വീട്ടിൽ വിവരം അറിയിച്ചതിന് പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.