
ചെങ്ങന്നൂർ: കുത്തിവയ്പ്പിന് പിന്നാലെ പനിബാധിച്ച് ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാന്നാർ കുരട്ടിശേരി കടമ്പാട്ട് കിഴക്കേതിൽ പാർവതിയുടെയും കായംകുളം ഒറ്റത്തെങ്ങിൽ കൊച്ചുമോന്റെയും ഒന്പത് മാസം പ്രായമുള്ള മകൾ കൈവല്യ ആണ് മരിച്ചത്.
രണ്ടുദിവസം മുമ്പാണ് കുഞ്ഞിന് ഒമ്പതാംമാസത്തിലെ പ്രതിരോധ കുത്തിവയ്പ്പെടുത്തത്. തുടർന്ന് പനി ബാധിക്കുകയും അന്ന് വൈകീട്ട് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഞായറാഴ്ച പനി മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.